-16-
ചിക്കുന്നതായാൽ നമ്പൂതിരിമാരുടെ പുരാതനമായ ജീവിത സമ്പ്രദായം എത്രയൊ പരിശുദ്ധവും പരിഷ്കൃതരീതിയിലുള്ളതുമായിരുന്നു എന്നുള്ളതു പ്രത്യക്ഷപ്പെടുന്നതാണ്.
ഇപ്പോഴത്തെ സ്ഥിതി
എന്നാൽ അടുത്തകാലത്തു ഈ വക സമ്പ്രദായങ്ങൾക്കെല്ലാം ഒരിളക്കം തട്ടീട്ടുണ്ടെന്നു പറയാതെ നിവൃത്തിയില്ല. ശുചിത്വം, വൈദികവൃത്തി, വിദ്യാഭ്യാസം എന്നിവയെല്ലാം കേവലം മൂഢപരമ്പരയാ ഒരു വിധം നടത്തിവരുന്നുണ്ടെന്നല്ലാതെ അവയ്ക്കു വല്ല അർത്ഥങ്ങളോ, ഉദ്ദേശങ്ങളോ, ഉപയോഗങ്ങളോ ഉണ്ടെന്നു ധരിച്ചിട്ടുള്ളവർ ഇക്കാലത്തു നമ്പൂതിരിമാരുടെ ഇടയിൽ വല്ലവരുമുണ്ടോ എന്നു വളരെ സംശയമാണ്. ശുചിത്വത്തിന്റെ കാര്യത്തിൽ ദേഹം, വസ്ത്രം, ഭക്ഷണം, ഗൃഹം എന്നീ എല്ലാ സംഗതികളിലും നമ്പൂതിരിമാരുടെ ഇന്നത്തെ സ്ഥിതി പണ്ടത്തെക്കാൾ വളരെ പരുങ്ങലായിത്തീർന്നിട്ടുണ്ടെന്നു പറയാൻ ഞാൻ ഒട്ടും മടിക്കുന്നില്ല. എന്നാൽ ഭക്ഷണസംഗതിയിൽ ശുചിത്വത്തേക്കാൾ മറ്റു ചില നിയമങ്ങളെ അനുസരിക്കായ്കകൊണ്ടുള്ള ദോഷമാണ് അധികം കണ്ടുവരുന്നത്. ഇതിനെ പറ്റി രണ്ടുവാക്ക് ഇവിടെ പറയുന്നതിൽ ആരും പരിഭവിക്കയില്ലെന്നു വിശ്വസിക്കുന്നു.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |