താൾ:Samudhaya bhodham 1916.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നവീനവിദ്യാഭ്യാസം ൪൫

രമില്ല.  എല്ലാ പരിഷ് കൃതാലാകങ്ങളുടേയും ഗാഢമായ
ശ്രദ്ധയെ ആകർഷ്ച്ചുകൊണ്ടിരിക്കുന്ന ഒരു പ്രധാനവിഷ
യം ഇതുതന്നെയാകുന്നു. ഒരു താങ്ങില്ലെങ്കിൽ മറ്റൊ
രു തരത്തിൽ വിദ്യാഭ്യാസത്തിന്റെ ഫലങ്ങളെ അനുഭവി
ക്കാത്തതൊ, അവയെ ആഗ്രഹിക്കാത്തതൊ ആയി ഒരു
രാജ്യവുണ്ടെന്നു ഞാൻ വിശ്വസിക്കുന്നില്ല. മഹാത്മാരാ
യിരിക്കുന്ന സംസ്തൃതപണ്ഡിതന്മാർ വിദ്യാവിഹീനനായി
രിക്കുന്ന ഒരുവനെ പശുവിനോടു സദൃശ്യമാക്കി പറഞ്ഞി
രിക്കുന്നതു കാമുമ്പോൾ ഇതിന്റെ അചിന്തനീയമായ
പഴക്കവും വ്യക്തമാണല്ലൊ.  ലോകനിയന്താവായ ജഗ
ദീശ്വരൻ പക്ഷിമൃഗാദ്യസാധാരണമായ ഒരു വിശേഷബു
ദ്ധിയെ മനുഷ്യർക്കു നൽകീട്ടുണ്ടെന്നതു അനുഭവസിദ്ധമായ
ഒരു വാസ്തവമാണ്. ഈ വിജാതീയമായ വൈശിഷ്ട്യത്തെ
വ്യക്തമായി ഗ്രഹിപ്പാനും അതിനെ സംസ്കരിച്ചു പരി
പോഷിപ്പിക്കുവാനും ആകുന്നു ഒരു മനുഷ്യൻ യത്നിക്കേണ്ട
ത്.  ഈ മഹായത്നമാകുന്നു  ' വിദ്യാഭ്യാസ' മെന്നു പറയു
ന്നത്.
       ഏതാദൃശമായ മഹായത്നത്തെ ഏതു മാർഗ്ഗേണയെ
ങ്കിലും അനുസരിക്കാത്തപക്ഷം ഒരു മനുഷ്യനാവട്ടെ സമ
ദായത്തിന്നാവട്ടെ ഈ പ്രപഞ്ചത്തിൽ യഥാർത്ഥമായി ജീ
വിക്കാൻ സാധിക്കയില്ല. തേജോമയങ്ങളായ ചക്ഷുസ്സക
ളുണ്ടെങ്കിലും ഒരു മനുഷ്യൻ അന്ധകാരമുറിയിൽ വെളിച്ച
ത്തിന്റെ സഹായമില്ലെങ്കിൽ നിശ്ചലനായിത്തീരുന്നതു
നിത്യാനുഷഠത്തമായ  ഒരു വാസ്തവമാണല്ലൊ. അപ്രകാരം




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_bhodham_1916.pdf/53&oldid=169509" എന്ന താളിൽനിന്ന് ശേഖരിച്ചത്