ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൪൬ സമുദായബോധം
തന്നെ ഒരു മനുഷ്യൻ എത്രതന്നെ പൌരുഷ്യക്തനായി രുന്നാലും ഈ മഹായത്മമില്ലാത്തപക്ഷം ഒരു വിധത്തി ലും കൃതകൃത്യനായിത്തീരാൻ സാധിക്കയില്ല. കൃതകൃത്യത യാണല്ലോ മനുഷ്യജന്മത്തിന്റെ പരമപ്രയോജനം. ഇതി ന്നു പുരമെ ഒരു മനുഷ്യന്റേയോ സമുദായത്തിന്റേയോ ജീവിതയാത്ര വസ്തുബോധം, അർത്ഥബോധം, തത്വബോ ധം എന്നിങ്ങിനെ മൂന്നു പ്രധാന സങ്കേതങ്ങളെ ആശ്രയി ച്ചിരിക്കുന്നതായിക്കാണപ്പെടുന്നു. ഇവയിൽ 'തത്വബോ ധ' രൂപമായ ഒടുവിലത്തെ സങ്കേതത്തിൽ എത്തുകയാക ന്നു ഒരു ജീവിതത്തിന്റെ ഉൽകൃഷ്ഠതമമായ ഭാഗ്യം. ഇവി ടെയാണ് പരമാനന്ദരൂപമായ 'സോഹംഭാവം' സ്ഥാപി തമായിരിക്കുന്നത്. ഇതാണ് ഒരു മനുഷ്യജന്മത്തിന്റെ പരമലാഭം. ഇതിനാകുന്നു യാതൊരുത്തനും ആഗ്രഹിക്കേ ണ്ടത്. വാസ്തവം ഇങ്ങിനെ വരുമ്പോൾ മേൽപ്പറഞ്ഞ മഹായത്നം ഈ പരമലാഭത്തെ ലക്ഷീകരിച്ചുകൊണ്ടായി രിക്കേണമെന്നതിൽ വാദമുണ്ടാവാൻ പാടില്ല. വസ്തുബാ ധത്തിനോ അർത്ഥബോധത്തിനോ മാത്രം പര്യാപ്തമാവു ന്ന വിദ്യാഭ്യാസം യഥാർത്ഥവും ഉൽകൃഷ്ടവുമായ വിദ്യാഭ്യാ സമല്ലെന്നുതന്നെ പറയേണ്ടിയിരിക്കുന്നു. ഇതുകൊണ്ടുത ന്നെയാണ വിദ്യാഭ്യാസം ലൌകികമെന്നും ആത്മീയമെ ന്നും രണ്ടും പദവികലെ ആശ്രയിക്കുന്നതായാൽ മാത്രമേ പ്രകൃതിപുരുഷവിവേകത്തെ സമ്പാദിപ്പാൻ സാ ധിക്കയുള്ളു. പ്രകൃതിജ്ഞാനത്തിന്റെ പരിണാമമാകുന്നു.
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |