താൾ:Samudhaya bhodham 1916.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൨ സമുദായബോധം

മ്മുടെ ചരിത്രവും ഇനി ഒരു കാലത്തുള്ളവരെ ശല്യപ്പെടു
ത്താതിരിക്കുകയില്ല. എന്നാൽ ഇപ്പോൾ മിക്ക പേരുടേ
യും ഉത്സാഹം അങ്ങിനെ ശല്യപ്പെടുത്താനായിക്കൊണ്ടു
തന്നെയാണോ എന്നും കൂടെ തോന്നുന്നുണ്ട്.   കഷ്ടം!
      ഒരുത്താൻ ഒരു കാര്യത്തിന്റെ ഗുണദേഷങ്ങൾ ആ
ലോചിക്കാതെ പ്രവർത്തിക്കുകയാണെങ്കിൽ മറ്റൊരുവൻ
അവന്റെ ബുദ്ധിയിൽ പെട്ടേടത്തോളം പറഞ്ഞു മനസ്സി
ലാക്കി കൊടുക്കേണ്ടത് അവന്റെ ചുമതലയാണല്ലൊ.
ഇതിലും വിശേഷിച്ചു ഒരു കുടുംബത്തിൽപ്പെട്ടവരായിരു
ന്നാൽ അന്യോന്യം കുടുംബദ്യുദയമാർഗ്ഗത്തെപ്പാറ്റി ഗുണ
ദോഷവിചിന്തനം ചെയ്യുമ്പോൾ ഒരുവൻ മറ്റൊരുവ
നെ ന്യായമായി ദുഷിക്കുകയും ശാസിക്കുകയും ചെയ്യുന്ന
തിൽ ദോഷമെന്നും വരുവാനില്ലല്ലോ. അങ്ങിനെ വരു
മ്പോൾ ഈ പറയുന്നതുകൊണ്ടു എന്റെ നേരെ യാതൊ
രു പരിഭവവും തോന്നുവാൻ മാർഗ്ഗമില്ല. ഞാൻ ഈ സമൂ
ദായം മുഴുവൻ ഒരു കുടുംബമായി തന്നെയാണു വിചാ
രിക്കുന്നത്. നാം എല്ലാ പേരും സഹോദരഭാവത്തോടു
കൂടി ഇരിക്കണം. എല്ലാപേരും ഒരു കുടുംബമെന്നു വി
ചാരിച്ചുതന്നെ ശ്രമിക്കണം. അല്ലാതെ ഈ അധോഗ
തിയിൽ താണു തന്നെ പോകുന്നതും അഗാധമായ
ജീവനാബ്ധിയെ കടക്കുന്നതിന്ന് ഏകോപായമായിട്ടുള്ളതു
മായ സമുദായത്തെ ഉയർത്തിക്കൊണ്ടു പോരുവാൻ കഴി
യുന്നതല്ല. ഇതിന്നു കായബലത്തിന്നും പുറമെ ഉത്സാ
ഹശക്തിയാണു വേണ്ടത്. ഇപ്പേൾ നമ്മുടെ ഇടയിൽ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_bhodham_1916.pdf/50&oldid=169506" എന്ന താളിൽനിന്ന് ശേഖരിച്ചത്