താൾ:Samudhaya bhodham 1916.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉത്സാഹം ൪൩

ഉത്സാഹവും സാമർത്ഥ്യവും കണ്ടുവരുന്നതു മറ്റുള്ളവരെ
പരിഹസിക്കുന്നതിനും ശകാരിക്കുന്നതിന്നുമാണ്. രണ്ടോ
മൂന്നോ ആളുകൽ ചേർന്നാൽ സദ്യ മുതലായ കാര്യങ്ങളെ 
പ്പറ്റി വർണ്ണിക്കുകയും രസിക്കയുമാമു മിക്കവാരും ചെയ്തുവ
രുന്നത്. എന്നാൽ മനുഷ്യർക്കു എന്നല്ല,  സകലപ്രാണി
കൾക്കും ആഹാരം മുതലായ കാര്യങ്ങൾ തന്നെയാണ്
ജീവധാരണത്തിന്നു മുഖ്യഹേതുക്കളായിട്ടുള്ളതെന്നും അ
തിനാൽ ഈ വക കാര്യങ്ങളെത്തന്നെയാണ് സദാ പുക
ഴ്ത്തേണ്ടതെന്നും ചിലർ പറയുന്നുണ്ടെങ്കിൽ അതിനെ
ഞാൻ ഒട്ടും ധിക്കരിക്കുന്നി. പക്ഷെ അവയെല്ലാം ഉ
ത്തമസാദ്ധ്യസാധനങ്ങളായ ദേഹദേഹികൾക്കു സഹായി
കളാണെന്നു മാത്രം വിചാരിക്കേണ്ടതാണ്. നമ്മുടെ
ചുറ്റുമുള്ള സമുദായങ്ങൾ ഈവക ലേകതത്വങ്ങളെല്ലാം
നല്ലവണ്ണം ഗ്രഹിച്ചു കഴിഞ്ഞിരിക്കുന്നു. എന്നു തന്നെയു
മല്ല, അവർ മുമ്പോട്ടു ചാടുന്നതു നമ്മുടെ തലയിൽ ക
തിച്ചുന്നിക്കൊണ്ടാണ്. അതിനായി നാം ഏതെങ്കിലും 
വല്ല പിടിവള്ളിയും കിട്ടുവാൻ ശ്രമിക്കാതേയും അതു ലഭി
ക്കാതെയും താമു താണു കീഴ്പോട്ടുതന്നെ പൊയ്ക്കൊണ്ടി
രിക്കുമ്പോൾ  നമ്മുടെ ഈ ഗതിക്കു വളരെ അനുകൂലമായി
തന്നെ ഇരിക്കാനാണല്ലൊ ഇടയുള്ളത്. അവർ എത്ര
ഊക്കോടുകൂടി മേൽപ്പോട്ടു ചാടുന്നുവൊ അത്രത്തോളം
നാമും കീഴ്പൊട്ടെയ്ക്കു പോകുന്നുണ്ട്. എന്നാൽ ഉത്സാഹ
ശക്തി മറ്രു മിക്ക സമുദായങ്ങൾക്കും ഉള്ളതുപോലെ നമു
ക്കും ഉണ്ടാവാൻ പാടില്ലെന്നു ശാപമൊ മറ്റൊ ഉണ്ടെ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_bhodham_1916.pdf/51&oldid=169507" എന്ന താളിൽനിന്ന് ശേഖരിച്ചത്