താൾ:Samudhaya bhodham 1916.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉത്സാഹം

ടത്തിക്കൊണ്ടു പോരുന്നുണ്ട്. അങ്ങിനെ ഇരിക്കുമ്പോൾ
ഈ വിശേഷജ്ഞാനമുള്ള മനുഷ്യർക്കാണോ തങ്ങളുടെ സ്വാ
ർത്ഥം. മാത്രം സാധിപ്പാൻ പ്രയാസം? സമുദായോന്നതിക്കു
വേണ്ടി മഹാമനസ്കന്മാരുടെ ഉദാഹരണത്തെ മുൻനിറുത്തി
ശ്രമിക്കുന്നവരുടെ ഉത്സാഹം മാത്രമേ ആ നാമത്തെ അ
ർഹിക്കുന്നുള്ളു. ഇപ്പോളുള്ള വിദ്വാന്മാരാകട്ടെ, പ്രളക്കന്മാ
രാകട്ടെ സ്വസമുദായത്തിലേക്ക് എന്തു ഗുണമാണു ചെയ്യു
ന്നത് ? ഒന്നും ചെയ്യുന്നില്ല എന്നുതന്നെ പറയണം. എ
ന്നാൽ, അന്നവസ്ത്രാദികൾ കൊടുത്ത് അനവധി കുടും
ബങ്ങളെ ഈ സമുദായസ്നേഹികളായ ഗൃഹസ്ഥന്മാർ ര
ക്ഷിച്ചു പോരുന്നില്ലെന്നു ഞാൻ പറയുന്നില്ല. അതു ഒരു
ത്തമധർമ്മം തന്നെയാണ്; അതിനും സംശയമില്ല. ഈ
ധർമ്മബുദ്ധി ഏവനും സദാ ഉണ്ടായിരിക്കേണതത്യാവശ്യ
വുമാണ്. എന്നാൽ " അതിസർവ്വത്രവർജ്ജയേൽ" എന്നു
ള്ള ആപ്തവാക്യത്തേയും ഓർമ്മവെക്കണം. ഇങ്ങിനെ ഈ
മഹാന്മാർ പ്രവർത്തിക്കുന്നതുകൊണ്ട് ഈ ധർമ്മത്തെ അ
നുഭവിക്കുന്നവരാകട്ടെ അവരവർക്കു വേണ്ടുന്ന ധർമ്മത്തെ
തീരെ വിസ്തരിച്ചു സദാസമയവും വിഷയസൂഖഭോഗിക
കളായി തീർന്നിരിക്കു്നനു. ഈ വിധം കുറഞ്ഞപക്ഷം ഒരു
നൂറ്റാണ്ടു കഴിഞ്ഞാൽ, പണ്ടു യൂറോപ്പിലും മറ്റും ചില
സമുദായങ്ങൾ ഉണ്ടായിരുന്നു എന്നും ഇപ്പോൾ അവയെ
ല്ലാം നാമശേഷം മാത്രമായിരിക്കുന്നു എന്നും ഉള്ള സംഗ
തികളെക്കൊണ്ടു ചരിത്രങ്ങൾ നമ്മുടെ ഹൃദയത്തെ എത്ര
ശല്യപ്പെടുത്തുന്നുവോ അതിലധികമായിത്തന്നെ ഈ ന
                                                              6  *




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_bhodham_1916.pdf/49&oldid=169504" എന്ന താളിൽനിന്ന് ശേഖരിച്ചത്