താൾ:Samudhaya bhodham 1916.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കേരളബ്രാഹ്മണരുടെ ഭരണസമ്പ്രദായ ൩൫

 ന്നതാണ് ഉചിതമായിരിക്കുക എന്നുകൂടി പറയേണ്ടിവ
ന്നിരിക്കുന്നു. ഒരു കമ്പനിസ്ഥലത്തോ, തുറമുഖത്തോ
മറ്റൊ പോയി വേല എടുത്താൽ ഒരു ദിവസം ഒരുറുപ്പി
ക കൂലികിട്ടുന്ന ഒരു വേലക്കാരന്നു, ഒരു കേരളബ്രാഹ്മണ
ഗൃഹത്തിൽ ഒരു ദിവസം പ്രവൃത്തി എടുപ്പിച്ചാൽ നാല
ണതന്നെ കൂലി കൊടുക്കേണ്ടതിന്നു മടിക്കുന്നതായി പ
ലേ കേസ്സുകളും ഉണ്ട്. പക്ഷെ കമ്പനിസ്ഥലങ്ങളിലും 
മറ്റും എടുക്കുന്ന പ്രവൃത്തിയേക്കാൾ നാലിൽ ഒരു ഭാഗം 
പ്രവൃത്തിമാത്രമേ അവൻ‌ ഇവിടെ എടുത്തിട്ടുണ്ടായിരിക്കു
കയുള്ളു; എങ്കിലും വേലക്കാരന്നു ഇതുകൊണ്ടു തൃപ്തി ഉ
ണ്ടാകുന്നില്ല. അപ്പോൾ വേലക്കാരെ കിട്ടുവാനും പ്രയാ
സപ്പെടുന്നു. ഇതും ഭരണകാര്യത്തിൽ ആലോചിക്കത്ത
ക്കതു തന്നെയാകുന്നു.
          ഭൂസ്വത്തിനെപ്പറ്റി പറഞ്ഞതിൽ മുഖ്യമായി ന
ഞ്ചഭൂമിയുടെ കാര്യത്തെയാണല്ലൊ എടുത്ത് കാണിച്ചി
ട്ടുള്ളത്. പുഞ്ചഭൂമികളുടെയും തരിശുഭൂമികളുടെയും തോട്ട
ങ്ങളുടെയും കാര്യത്തിൽ ദൃഷ്ടിവെക്കേണ്ടുന്നതായി പറയു
വാനും വളരെയുണ്ട്. അതുകളെ ഇപ്പോൾ വിസ്തരിക്കു
ന്നില്ല. മറ്റൊരവസരത്തിലെക്ക് നിർത്തിവെക്കുന്നു. നി
ത്യൊപയോഗമുള്ള വസ്തുക്കളെ വരുത്തി ശേഖരിച്ചു വെ
ക്കുന്നതിന്നു വളരെ മനസ്സിരുത്തണ്ടതാകുന്നു. പ്രായേ
ണ  മലയാളബ്രാഹ്മണരുടെ ഗൃഹങ്ങൾ അധികം ഉള്ള
ത് നഗരങ്ങളിലും പട്ടണങ്ങളിലും സമീപിച്ചല്ല, ഉൾ
നാടുകളിലാകുന്നു. അവിടങ്ങളിൽ ഈ വക സാമാന




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_bhodham_1916.pdf/43&oldid=169498" എന്ന താളിൽനിന്ന് ശേഖരിച്ചത്