താൾ:Samudhaya bhodham 1916.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൬ സമുദായബോധം

ങ്ങൾ അന്നന്നു കിട്ടുവാൻ പ്രയാസമായിരിക്കും. തക്ക ക
ടകൾ ഉണ്ടാകയില്ല. വിലയും വളരെ അധികം കൊടു
ക്കേണ്ടിവരും, ബുദ്ധിമുട്ടും നഷ്ടവും വരാതെ ഇരിക്കേണ്ടു
ന്നതിന്നു മുൻകൂട്ടി ആലോചിച്ച് സാധനങ്ങളെ ശേഖരി
ച്ചു വെയ്ക്കുന്നത് ഉപകാരവും ലാഭവും ആയിരിക്കും.
        ഇപ്പോൾ പല കേരളബ്രഹ്മണരുടെ ഗൃഹങ്ങളി
ലും ക്രമത്തിൽ ഭരണസമ്പ്രദായത്തിലുള്ള ന്യൂനതകൾ
തീർന്നുവരുന്നതായും കാണുന്നുണ്ട്. ആയതു സന്തോഷഹേ
തു തന്നെ. എന്നാൽ അതിൽ തന്നെ ചിലരുടെ ഇട
യിൽ പഴയ നല്ല നടപടികളിൾ വെറുപ്പു കാണുന്നു. അ
തു ശോചനീയമായിരിക്കുന്നു. പുതിയ പരിഷ്ക്കാരങ്ങൾ 
എത്രതന്നെ വർദ്ധിച്ചുവന്നാലും ഒരുകാലത്തും ഉപേക്ഷിക്ക
ത്തതല്ലാതെ ചില പഴയ നടപടികൾ നൊമ്മളുടെ
ഇടയിലുണ്ട്. അതുകൾ ഇഹലോക പരലോകങ്ങൾക്ക് ഒ
രുപോലെ ശ്രേയസ്കാരങ്ങളാകുന്നു. അതുകൾ ഇന്നതെ
ന്നും അതുകളുടെ ഗുണങ്ങളും വിസ്തരിക്കുക. എന്നുവെ
ച്ചാൽവളരെ സമയം വേണ്ടിവരും. അല്പം ആലോചി
ക്കുന്നതായാൽ അതുകൽൌ സഭാവാസികൾക്കു എളുപ്പ
ത്തിൽ അറിയുവാൻ കഴിയുന്നതുമാണ്. അക്കാര്യത്തിൽ
ആ വക പഴയ നടപടികളെ വിട്ടുകളയാതെ സൂക്ഷിച്ചു
രക്ഷിക്കേണ്ടതാണെന്നുള്ള എന്റെ അഭിപ്രായത്തെ കൂടി
ഇവിടെ സൂചിപ്പിച്ചു എന്നെ ഉള്ളു
                          പുന്നശ്ശേരി നമ്പി നീലകണ്ഠശർമ്മാ
                                  ---ഃഃഃ---




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_bhodham_1916.pdf/44&oldid=169499" എന്ന താളിൽനിന്ന് ശേഖരിച്ചത്