താൾ:Samudhaya bhodham 1916.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൩൪
സമുദായബോധം

ന്നു. അതുനിമിത്തം എട്ടണയുടേയൊ ഒരു ഉറുപ്പികയുടെ തന്നെയോ അരി ചിലവാകുന്നതിനെ അവർ ഓർക്കുന്നില്ല. ഇതിന്റെ ഉദാഹരണങ്ങൾ ഏതു മലയാളബ്രാഹ്മണഗൃഹത്തിൽ നിന്നും ധാരാളം ഉണ്ടായിരിക്കും. പിന്നെ ലോകവാർത്താപരിജ്ഞാനത്തിന്നും വിദ്യഭ്യാസവിഷയത്തിന്നും ചിലവു ചെയ്യുന്ന കാർയ്യത്തിൽ മർക്കടമുഷ്ടിയെ വിട്ടു കുറച്ചുകൂടി കയ്യഴിക്കേണ്ടതാണ് എന്നു പറയേണ്ടതില്ലല്ലോ. എനിക്കു, യാതൊരധൈർയ്യവും തോന്നുന്നില്ല. അത്യാവശ്യമല്ലാത്ത അടിയന്തരങ്ങൾക്കും സദ്യകൾക്കും കളികൾക്കും അധികച്ചിലവും ചെയ്യുന്നതിനെ ചുരുക്കി ഇക്കാർയ്യത്തിൽ ചിലവഴിക്കുന്നതായാൽ ആയതു വലിയ ഉപകാരമായിത്തീരും. പൊതുവിലുള്ള കാർയ്യത്തിൽ ഇവർ പങ്കുകൊള്ളുന്നില്ലെന്നുള്ള പഴയ അപവാദവും തീരെ ഇല്ലായ്മ ചെയ്യേണ്ടതാകുന്നു. തങ്ങൾക്കു വരുന്ന ഉപദ്രവങ്ങളേയും അനർത്ഥങ്ങളേയും അന്യന്റെ ദൃഷ്ടിയിൽപ്പെടുത്തുന്നതിൽ വൈമുഖ്യം കാണിക്കുന്നതുകൊണ്ടും വളരെ ദോഷങ്ങൾ വരുവാനുണ്ട്. ഈ വകകളെ പബ്‌ളിക്കായും രാജാവിങ്കലും രാജപ്രതിനിധികളിലും അറിയിക്കേണ്ടതാകുന്നു. അതിനാൽ ഉപദ്രവനിവൃത്തി ഉണ്ടാവാനിടവരും. ഇതു ഭരണകാർയ്യത്തിന്റെ ഒരംഗം തന്നെ.

വേലക്കാർക്കും മറ്റും കൂലികളും സമ്മാനങ്ങളും മറ്റും കൊടുക്കുന്നതിൽ കണിശം കാണിക്കുന്നതിന്നു പകരം അവരെടുക്കുന്ന വേലകളിലും മറ്റും അധികം ദൃഷ്ടിവെക്കു






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_bhodham_1916.pdf/42&oldid=169497" എന്ന താളിൽനിന്ന് ശേഖരിച്ചത്