എന്തിനധികം പറയുന്നു. ഇതിനെ റിക്കാട്ടുമൂലം തന്നെ ദൃഷ്ടാന്തപ്പെടുത്താവുന്നതാണല്ലൊ. മിസ്റ്റർ. ഒ. ചന്തുമേനവൻ എഴുതിയിട്ടുള്ള ഇന്ദുലേഖതന്നെ ധാരാളം മതിയല്ലൊ. അതിൽ കൃത്രിമമായ ഒരു നമ്പൂരിപ്പാട്ടിലെ ക്ഷണിച്ചുവരുത്തി എന്തെല്ലാം വിഡ്ഢിത്തമാണു പ്രവൎത്തിപ്പിച്ചിട്ടുള്ളതു! ചുരുക്കി പറയുന്നതായാൽ ആ വിദ്വാൻ ഇന്ദുലേഖയുടെ ഒരു കളിക്കുരങ്ങു തന്നെ! ഇതിലധികം എന്താണു നമ്മുടെ സമുദായത്തിന്നൊട്ടുക്ക് ആക്ഷേപകരമായിട്ടു വേണ്ടതു! ഈ ഒരു ചെറിയ സമുദായം ഒഴികെ എത്ര കോടി ജനങ്ങളും, എത്ര വൎഗ്ഗക്കാരും ഈ ഭാരതഖണ്ഡത്തിൽ ഉണ്ടു! അവയിൽ ഏതെങ്കിലും ഒരു വൎഗ്ഗത്തിൽ പെട്ട ഒരാളുടെ പേരുകൊണ്ടു ആ കഥ മുഴുമിപ്പിച്ചിരുന്നു എന്നു വരികിൽ എന്താണു പോരാത്തത്? അങ്ങിനെയിരിക്കെ ഒരു നമ്പൂരിയെത്തന്നെ ഭിരുവേഷം കെട്ടിച്ചതു എന്തിനാണെന്നും, അതു മനപൂൎവ്വം ചെയ്തതാണൊ എന്നും മാത്രമെ ആലോചിക്കാനുള്ളു. എന്തിനു മിസ്റ്റർ ചന്തുമേനവനെമാത്രം അപരാധിയാക്കുന്നു. നവീനമായി വല്ല കഥാപുസ്തകങ്ങളും മലയാളത്തിൽ എഴുതുന്നു എങ്കിൽ അതിലെല്ലാം ഹാസ്യരസപ്രധാനമായ ഒരു പാത്രം ആവശ്യമായി വരുമ്പോൾ അത് ആരാണു വേണ്ടതെന്നുള്ള ആലോചന തന്നെ ആവശ്യമില്ല; നമ്പൂരിയുണ്ടല്ലൊ! വാസ്തവം പറയുന്നതായാൽ അതു നമ്മുടെ കുററംകൊണ്ടാണെന്നു തന്നെയേ പറയാൻ തരമുള്ളു. നമുക്കും മററു സമുദായങ്ങളിൽ ഉള്ളതുപോലെ നവീനവി
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |