താൾ:Samudhaya bhodham 1916.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രെ കൂട്ടാക്കണം? ഒരുത്തരേയും വേണ്ടെന്നുതന്നെയല്ല, വല്ല ദിക്കിലും ചുരുണ്ടുകൂടി രാപ്പകൽ ഭേദം കൂടാതെ ഉറങ്ങുന്നതുകൊണ്ടു അത്ഭുതപ്പെടുവാനുണ്ടോ.! ഇതിൽപരം മടിപിടിക്കുന്നതിന്നു വല്ലതും ആവശ്യമുണ്ടൊ?

ഇത്രയും കഴിഞ്ഞാൽ പിന്നെ മനുഷ്യനു ആവശ്യമുള്ളത് മാനം എന്ന ഒരവസ്ഥമാത്രമാണ്. അതു ജന്മനാ ഉണ്ടായാൽ പിന്നെ സകലവും സാധിച്ചു എന്നു പറയുന്നതിൽ എന്താണു വൈഷമ്യം? പക്ഷെ ഈ ഒടുവിൽ പറഞ്ഞിട്ടുള്ള കാരണം തന്നെയാണ് ശേഷം നാലു കാരണങ്ങൾക്കും അടിസ്ഥാനമായിട്ടുള്ളതെന്നും ഇതിനെ ഇതരസമുദായക്കാർ ഇപ്പോൾ എത്ര തുച്ഛമായിട്ടാണ് ഗണിച്ചു വരുന്നതെന്നും കുറെ ആളുകൾ മാത്രമെ അറിഞ്ഞിട്ടുണ്ടായിരിക്കയുള്ളു. അതിനാൽ, അല്ലയൊ സമുദായസ്നേഹികളായ മാന്യരേ, ഇതിനെപ്പററി രണ്ടു വാക്കുകൂടി ഇവിടെ പ്രസ്താവിക്കേണ്ടതായിരിക്കുന്നു. നമ്മുടെ സമുദായത്തിൽ ചിലൎക്കെല്ലാം ഇപ്പോഴും കൃതയുഗം തന്നെയാണെന്നാണു വിചാരം. അന്യസമുദായത്തിൽപ്പെട്ട നാലുപേർ ഒരു ദിക്കിൽ ചേൎന്ന് വല്ല നേരമ്പോക്കുകളും സംസാരിക്കുകയാണെങ്കിൽ അവൎക്കു വിഷയം നമ്പൂരിമാരും അവരുടെ ജീവിതസമ്പ്രദായങ്ങളും ആയിരിക്കും. ഇതിനെ എനിക്കുതന്നെ പലതവണയും കേൾക്കാൻ ഇടവന്നിട്ടുണ്ട്. അപ്പോളെല്ലാം അവർ പറയുന്നതിനെ തടുത്തു പറയുന്നതിന്നു വാസ്തവാവസ്ഥ എന്റെ വാക്കുകളെ വിരോധിക്കാറുള്ളതിനാൽ വളരെ സങ്കടപ്പെട്ടിട്ടുമുണ്ട്.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_bhodham_1916.pdf/32&oldid=169486" എന്ന താളിൽനിന്ന് ശേഖരിച്ചത്