ദ്യഭ്യാസവും, പരിഷ്കാരവും, ലോകപരിചയവും ഇല്ലെന്നുള്ളതല്ലെ കാരണം? അതുമല്ല, നമ്മൾ എന്തുതന്നെ പറഞ്ഞാലും ഒന്നിനും പുറപ്പെടുന്നവരല്ലെന്നും മടിയന്മാരാണെന്നും മറ്റുള്ളവർക്കു നാം തന്നെ നല്ല ഉറപ്പു കൊടുത്തിട്ടുമുണ്ടു. ഇപ്രകാരം നമ്മെ ഹസിക്കുന്നതുകൊണ്ടു മുക്കു നൈരാശ്യമുണ്ടായി നമ്മുടെ ഇടയിലും നവീനവിദ്യഭ്യാസം സിദ്ധിച്ചു പരിഷ്കൃതരീതിയിലുള്ള പന്ഥാവിൽ കൂടി ജീവിതം നയിക്കാൻ സംഗതി വരുത്തുന്നു എങ്കിൽ മേൽപ്പറഞ്ഞ പരിഹാസങ്ങൾ ഒരനുഗ്രഹമായിട്ടുതന്നെ വിചാരിക്കാം.
ലോകചക്രത്തിന്റെ തിരിച്ചിൽതന്നെ പരിഷ്കാരപ്പെട്ടിരിക്കുന്ന സ്ഥിതിക്കു നാം മാത്രം എന്തിനിങ്ങിനെ മൌഢ്യത്തെ അവലംബിച്ചിരിക്കുന്നു? സർക്കാരുദ്യോഗം, കൃഷി, കൈത്തൊഴിൽ, കച്ചവടം, മുതലായതിൽ എന്തുകൊണ്ടു നമുക്കും പ്രവേശിപ്പാൻ പാടില്ലാ? നമ്മുടെ അനുഷ്ഠാനങ്ങൾക്കു വിരോധം കൂടാത്ത രീതിയിൽ നമുക്കും പിടിച്ചു കയറാൻ നോക്കേണ്ട കാലം വളരെ അതിക്രമിച്ചിരിക്കുന്നു. പക്ഷെ അതിനുള്ള വഴി എല്ലാവരും അറിഞ്ഞിരിക്കുമെന്നു വിചാരിപ്പാൻ പാടില്ലാ. അറിവുള്ളവർ അതിനെ തങ്ങളുടെ അനുഷ്ഠാനംകൊണ്ടും പ്രസംഗങ്ങൾകൊണ്ടും മറ്റുള്ളവർക്കു അറിയിച്ചുകൊടുക്കേണ്ടതാണ്. അപ്രകാരം ചെയ്യാതെ ഈ വക കാർയ്യങ്ങളിൽ വൈമനസ്യം കാണിക്കുന്നതാണ് എല്ലാത്തരം മടികളിലും വെച്ചു വലിയ മടി! ഒരു സമുദായത്തിന്റെ ഉന്നതിക്ക് അതിലെ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |