താൾ:Samudhaya bhodham 1916.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
നമ്മുടെ അലസത
൧൭


വ്യപാരം മുതലായ പ്രവൃത്തികളിൽ നമ്മുടെ സമുദായത്തിന് ഉത്സാഹമില്ലാതാക്കിത്തീർക്കുന്നതും, വല്ലവരും ഇതിലേയ്ക്കായി ഉദ്യമിക്കുന്നു എങ്കിൽ, അവർ നഷ്ടത്തോടും നിരാശയോടും പിൻമാറേണ്ടതായി പ്രായേണ കണ്ടുവരുന്നതിന്റെ അധിഷ്ഠാനമായ കാരണവും അശ്രദ്ധയും മടിയുമാണെന്നുള്ളതു സൂക്ഷ്മമായി പരിശോധിച്ചുനോക്കിയാൽ കാണാവുന്നതാണ്. അതിനാൽ മടി എന്ന പദത്തിന്നു ശുഷ്കാന്തിക്കുറവു എന്നൊ ജന്മോദ്ദേശമായ കാർയ്യം വിട്ട് ഇതരകാർയ്യങ്ങളിൽ പ്രവേശിച്ച് അലഞ്ഞു തിരിയാൻ ഇടവരുന്നതുകൊണ്ടു ആലോചനക്കുറവെന്നൊ അർത്ഥമാക്കാവുന്നതാണ്. പുരുഷപ്രാപ്തിയായി ലൌകികവ്യാപാരത്തിൽ പ്രവേശിക്കുമ്പോൾ, തന്റെ ജീവിതകാലത്തു തനിയ്ക്കു സമ്പാദിക്കേണ്ടതായ ഒരു കാർയ്യം ഏവർക്കും ഉണ്ടായിരിക്കേണ്ടതും ഉണ്ടാകുന്നതുമാകുന്നു. ഈ ഉദ്ദിഷ്ടകാർയ്യത്തെ തീരെ വിസ്മരിച്ചും അശ്രദ്ധയോടുകൂടിയും പ്രവർത്തിക്കുന്നതും മടികൊണ്ടു തന്നെ എന്നു വേണം പറയുവാൻ. നിഷ്ഫലമായ കാർയ്യങ്ങളിൽ ജാഗ്രതയോടും, ശ്രദ്ധയോടും പരിശ്രമിക്കുന്ന ഒരുവനെപ്പറ്റി ഒരു പ്രകാരത്തിലും ഉത്സാഹശീലൻ എന്ന് ബഹുമാനപ്പേരു വിളിക്കാൻ പാടില്ല. ഒരുവൻ ശീട്ടുകളി, ചതുരംഗം, ചൂതുകളി മുതലായ അപായകരങ്ങളായ വിനോദങ്ങളിൽ രാപ്പകൽ വളരെ ആസക്തിയോടുകൂടി സമയം കളയുന്നതുകൊണ്ടു ഉത്സാഹമുള്ളവൻ എന്നൊ അല്ലെങ്കിൽ സമർത്ഥ

8 *




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_bhodham_1916.pdf/25&oldid=169478" എന്ന താളിൽനിന്ന് ശേഖരിച്ചത്