നെന്നോ വരുന്ന്തല്ല. ഈ വക ദു൪വ്യാപാരങ്ങളിൽ മനസ്സു വെച്ചു, തന്റെയും സമുദായത്തിന്റെയും കുഡുംബത്തിന്റെയും ശ്രേയസകരമായ മാ൪ഗ്ഗത്തിന്ന് ഒരു പ്രതിബന്ധമായി തീരുന്നതും മടിയുടെ പ്രധാനമായ ഒരു ലക്ഷണമാകുന്നു. ഉദ്ദെശം നടുത്തുന്നതിൽ സംഭവിച്ചേക്കാവുന്നതായ തടസതസ്ഥങ്ങളെ നിക്കംചെയ്തു കാര്യങ്ങൾ കൊണ്ടു പോകുന്നതിൽ കാണിക്കുന്ന വൈമനസ്യവും മടിയുടെ ഫലമാണ്. ഒരോ ഉദിഷ്ട്കാര്യങ്ങളെ സാധിക്കുന്നതിനു ശരിയായും വേണ്ടതായും ഉള്ള മാർഗ്ഗങ്ങളിൽ കൂടി പരിശ്രമിച്ച് അതിൽ വിജയം സമ്പാദിക്കുവാൻ കുറെ കായക്ലേശം വേണ്ടിവരുമെന്ന് വിചാരിച്ചു് താന്താങ്ങൾ തന്നെ ഓരോ ഉപായങ്ങളെ കണ്ടുപിടിച്ചു് തങ്ങളുടെ ഉറ്റ ബന്ധുക്കളോടു പോലും ആലോചിക്കാതെയും അവരുടെ ഉപദേശങ്ങളെ കൈക്കൊള്ളാതെയും ആ വഴി പ്രവർത്തിച്ചിട്ട് ഉന്നം തെറ്റി;പിന്നീട് ആർ എങ്ങിനെ എത്ര തന്നെ നോക്കിയാലും നേർവഴിക്കു് കൊണ്ടു വരാൻ പാടില്ലാതാകുന്ന ചില കൂട്ടരെ നമ്മുടെ സമുദായത്തിൽ ധാരാളം കാണാനുണ്ട്. അവർക്കാണ് മുത്തിമതിയായ മടിപ്പിശാചെന്നുള്ള ബഹുമാനപ്പേർ കൊടക്കേണ്ടത്. ഇങ്ങിനെ ഓരോന്നായി പ്രത്യേകം പ്രത്യേകം ചുണ്ടിക്കാണിച്ചു പറകയാണെഗ്ഗിൽ അതുതന്നെ ഒരു പുസ്തകം ആക്കിത്തിർക്കത്തക്കവിധത്തിൽ ധാരാളം വിസ്തരിക്കാൻ വകയുണ്ട്. അതിനാൽ ഈ സംഗതിയിൽ നിന്നും തൽക്കാലം വിരമിച്ചു് ഇനി ഈ മടിയുടെ ഉത്ഭവം എവിടെ നിന്നാണെ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Juditstmarys എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |