താൾ:Samudhaya bhodham 1916.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨. നമ്മുടെ അലസത.

അലസത എന്ന പദത്തിന്ന് അനേകം അർത്ഥങ്ങൾ ഉണ്ടായിരിക്കാമെങ്കിലും, ഞാൻ ഇവിടെ പ്രധാനമായി അർത്ഥംകൊടുക്കുവാൻ നിശ്ചയിച്ചിട്ടുള്ളതു 'മടി' എന്നാകുന്നു. എന്തെന്നാൽ, മടി എന്ന പദം പ്രയോഗിച്ചാൽ അതിനെ വീണ്ടും ഒന്നുകൂടി വിശദീകരിക്കേണ്ട ആവശ്യം നേരിടുകയില്ലെന്നുള്ള ഉറപ്പുള്ളതുകൊണ്ടാകുന്നു.

മനുഷ്യരുടെ ഉന്നതിക്കു പ്രധാനഹേതു പ്രോത്സാഹമാണെന്നും അധോഗതിക്കു മുഖ്യകാരണം മടിയാണെന്നും ഏവർക്കും അറിയാമല്ലൊ. മടി, അല്ലെങ്കിൽ തന്ദ്രി എന്താണെന്നു സൂക്ഷ്മമായി പർയ്യാലോചിച്ചില്ലെങ്കിൽ, നാം കാർയ്യകാരണങ്ങളെപ്പറ്റി നിർവചിക്കുന്നതിൽ പലേ തെറ്റുകളും വന്നേക്കാനിടയുണ്ട്. ബ്രഹ്മദ്ധ്യാനൈകനിരതന്മാരായ ഉത്തമബ്രാഹ്മണർ മുതൽ ചണ്ഡാളപർയ്യന്തമുള്ള പലതരം മനുഷ്യശ്രേണിയിൽ ഈ ദോഷം എങ്ങിനെ കാണപ്പെടുന്നു എന്ന് അറിയേണ്ടതാണ്. ബ്രാഹ്മണസമുദായത്തിൽപ്പെട്ട മിക്കവരുടേയും ശ്രവണമനനനിദിദ്ധ്യാസനങ്ങളിൽ ശ്രദ്ധകൂടാതെ നടത്തുന്ന എല്ലാ പ്രവൃത്തികളിലും അങ്കുരിച്ചിരിക്കുന്നത് ഈ ദോഷത്തിന്റെ അംശമാണ്. നമ്മുടെയിടയിലുള്ള വിദ്യാർത്ഥികളായ യുവാക്കൾ തങ്ങളുടെ വിദ്യാർജ്ജനത്തിൽ മനസ്സുവെയ്‌ക്കാതെ അന്ന്യകാർയ്യങ്ങളിൽ പ്രവേശിച്ച് വൃഥാ സമയം കളയുന്നതിന്നും മുഖ്യകാരണം മടിതന്നെയാണ്. കൃഷി,






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_bhodham_1916.pdf/24&oldid=169477" എന്ന താളിൽനിന്ന് ശേഖരിച്ചത്