സ്വം ഫണ്ടു മുുതലായ ധർമ്മസ്വത്തുക്കളെ ഉപയോഗിക്കു ന്നതിൽ ഒട്ടും അനൌചിത്യമില്ല.
നമ്മുടെ സമുദായത്തിൽ ഗാഢമായ ആലോച
നയ്ക്കു വിഷയീഭവിക്കേണ്ട ചോദ്യങ്ങളിലൊന്നു വിവാഹ
വിഷയത്തിൽ വല്ല ഭേദഗതിയും വരുത്തേണ്ടതുണ്ടോ എ
ന്നാണ്. ഈ ചോദ്യത്തിന്നു തക്കതായ ഒരു സമാധാനം
കണ്ടുപിടിച്ചു നേക്കേണ്ട കാലം അതിക്രമിച്ചിരി
ക്കുന്നു. എന്തെന്നാൽ സാധാരണയായി മററു സമുദായ
ങ്ങളിലുള്ള സ്ത്രീകളുടെ സംഖ്യ പുരുഷന്മാരുടെ സംഖ്യയേ
ക്കാൾ അധികമായിട്ടും ദുർല്ലഭം ചിലരുടെ ഇടയിൽ സ
മമായിട്ടും കാണപ്പെടുന്നു. മലയാളബ്രാഹ്മണരുടെ ഇട
യിലാകട്ടെ സ്ത്രീകളുടെ തുക പുരുഷന്മാരുടെ തുകയേ
ക്കാൾ ഗണ്യമായ വിധത്തിൽ താന്നു നില്ക്കുന്നു. 1911-
ലെ സെൻസസ്സുകൊണ്ടു ബ്രിട്ടീഷുമലബാറിൽ 19858 മ
ലയാളബ്രാഹ്മണരുള്ളതിൽ 8807 സ്ത്രീകളും തിരുവിതാം
കൂറിൽ ആയിരത്തിന്നു 768 സ്ത്രീകളും കൊച്ചിശ്ശീമയിൽ
1000 ത്തിന്നു 936 സ്ത്രീകളും വീതമാണമാണ് കാണുന്നത്.
ഇങ്ങിനെയുള്ള ദൈവകൃതമായ കാരുണ്യമുണ്ടായിട്ടും മല
യാളബ്രാഹ്മണസ്ത്രീകൾക്കു ക്ഷമയോടു കൂടി സഹിക്കേണ്ടി
വരുന്ന കഷ്ടങ്ങൾ അതായത് ആജീവബ്രഹ്മചര്യാനുഷ്ഠാ
നത്തിലുള്ള ക്ലേശങ്ങൾ ഏതൊരു മനുഷ്യന്റെ ഹൃദയ
ത്തെയാണ് പരവശമാക്കിത്തീർക്കാത്തത്? ഏതൊരു ജ
ത്യഭിമാനിയുടെ ഹൃദയത്തെയാണ് ലജ്ജാസാഗരത്തിൽ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |