താൾ:Samudhaya bhodham 1916.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുക്കിവിടാത്തത്? സ്വാൎത്ഥബുദ്ധിയില്ലാത്ത ഏവനും അവരുടെ ക്ലേശങ്ങളിൽ സഹതപിക്കാതിരിക്കയില്ലാ. നമ്മുടെ സമുദായത്തിൽ ഇരുപതു വയസ്സു കഴിഞ്ഞിട്ടും കൂടി അനവധി സ്ത്രീകൾ വിവാഹം കഴിയാതിരിക്കുന്നുണ്ടു്. മററുള്ള ബ്രാഹ്മണരുടെ ഇടയിൽ ഈ പ്രായത്തിൽ നൂററിനൊന്നെങ്കിലും വിവാഹം കഴിയാതിരിക്കുന്നില്ല. മലയാളബ്രാഹ്മണസ്ത്രീകളിൽ വിവാഹം കഴിഞ്ഞിട്ടുള്ളവരിൽ തന്നെ സപത്നീദുഃഖം അനുഭവിക്കാത്തവർ വളരെ ചുരുക്കമാണ്. തങ്ങൾക്കു തോന്നും വണ്ണം വിഷയസുഖം അനുഭവിച്ചു നടക്കുന്ന കൂട്ടർ തങ്ങളുടെ സഹോദരികളുടെ ക്ലേശങ്ങളെ അറിയാത്തതിൽ ആശ്ചൎയ്യപ്പെടുവാനില്ല. കന്യകമാരുടെ വിവാഹകാലത്തെ തെററിക്കുന്നതായാൽ അവരിൽനിന്നു പിന്നീടുണ്ടാവുന്ന സന്താനങ്ങൾക്കും അവൎക്കും ബലഹാനിയും അവരുടെ രക്ഷിതാക്കന്മാൎക്കു മാനഹാനിയും ദൈവശാപവുമുണ്ടെന്നു വൈദ്യശാസ്ത്രവും ധൎമ്മശാസ്ത്രവും ഘോഷിക്കുന്നു. ഈ വക ദോഷങ്ങൾക്കിടയാക്കാതെ കഴിക്കുവാൻ വേണ്ടി നമ്മളിൽ ജ്യേഷ്ഠപുത്രൻ മാത്രം വിവാഹം കഴിക്കുക എന്ന നടപ്പ് ഭേദപ്പെടുത്തേണമെന്നു ചില യോഗ്യന്മാർ അഭിപ്രായപ്പെടുന്നു. മുമ്പറഞ്ഞ രാജഗോപാലാചാൎയ്യവർകൾ ഈ വിഷയത്തിൽ ഇങ്ങിനെ പറഞ്ഞിരിക്കുന്നു: 'തറവാട്ടിൽ മൂത്ത മകൻ മാത്രം വിവാഹം കഴിക്കയും, ബാക്കിയുള്ളവരെ പുറത്തേക്കു തള്ളിവിടുകയും ചെയ്യുന്നതിന്റെ അർത്ഥം എന്താണ്? ഇങ്ങിനെ ചെയ്യുന്നതുകൊണ്ടു അവരുടെ സ്വത്ത് ഭാഗിച്ചുപോകാതെ ഒ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_bhodham_1916.pdf/19&oldid=169471" എന്ന താളിൽനിന്ന് ശേഖരിച്ചത്