താൾ:Samudhaya bhodham 1916.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
നമ്മുടെ തൽക്കാലസ്ഥിതി

ക്കുവാനവകാശമുണ്ട്. ഇതിന്നു ദേവസ്വങ്ങളിൽ പതിവു ചിലവു കഴിച്ചു കൊല്ലം തോറും കെട്ടിയിരിപ്പുള്ള സംഖ്യ യിൽനിന്നു ചിലവു ചെയ്യാമെങ്കിൽ എന്തു വൈഷമ്യമാ ണുള്ളത്? മലയാളത്തിൽ അനേകം ദേവസ്വങ്ങളിൽ വ ളരെ കെട്ടിയിരിപ്പുണ്ടെന്നു പറയേണ്ടതില്ലല്ലൊ. ദേവ സ്വം ഫണ്ടുകൾ മതകാര്യങ്ങൾക്കു മാത്രമുള്ളതാണെന്നു വാദിക്കുന്നവർ മദിരാശി ഹൈക്കോർട്ടു ജഡ്ജിയായിരു ന്ന സർ.സുബ്രമണ്യയ്യർ ഇതിന്നിടയിൽ എഴുതിയ ലേ ഖനവും മദിരാശി എക്സിക്യുട്ടീവ് കൌൺസിൽ മെമ്പ റായ ബഹുമാനപ്പെട്ട ശിവസ്വാമി അയ്യരവർകൾ പച്ച പ്പാസ്സ് കോളേജിലെ ഒരു സഭയിൽ അഗ്രാസനാധിപ ത്യം വഹിച്ചു ചെയ്ത പ്രസംഗവും വായിച്ചു നോക്കട്ടെ. മദിരാശി സംസ്ഥാനത്തിലെ വലിയ ദേവസ്വങ്ങളിലൊ ന്നായ തൃപ്പതി ദേവസ്ഥാനത്തിൽ കൊല്ലന്തോറും ചില വു കഴിച്ചു കെട്ടിയിരിപ്പുള്ള സംഖ്യയെ വിദ്യാഭ്യാസത്തി ന്നുപയോഗിക്കേണമെന്നു ബഹുമാനപ്പെട്ട ടി.വി.ശേ ഷഗിരി അയ്യരവർകൾ കൊണ്ടുവന്നിട്ടുള്ള ബില്ലും ഈ അവസരത്തിൽ സ്മരണീയമാണ്. തൃപ്പൂണിത്തുറയിൽ ഇയ്യിടയിൽ സ്ഥാപിച്ചിട്ടുള്ള സംസ്കൃതകോളേജിലെ മൂല ധനത്തിലേക്കു അവിടെയുള്ള സർക്കാർ ദേവസ്വം ഫ ണ്ടിൽനിന്നു വലിയ ഒരു സംഖ്യ നീക്കി വെച്ചിട്ടുള്ളതും നോക്കുക. മലയാളത്തിലെ ദേവസ്വങ്ങളോടു നമ്പൂതിരി മാർക്കു മററു സമുദായക്കാരെക്കാൾ അധികം സംബന്ധമു ള്ളതുകൊണ്ടു നമ്പൂതിരിമാരുടെ വിദ്യാഭ്യാസത്തിന്നു ദേവ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_bhodham_1916.pdf/17&oldid=169469" എന്ന താളിൽനിന്ന് ശേഖരിച്ചത്