താൾ:Samudhaya bhodham 1916.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സമുദായബോധം

ന്നു ഇതിന്നു മുമ്പു പ്രസ്താവിച്ചുവല്ലൊ. പൂർവ്വകാലങ്ങളിൽ പല സ്ഥലങ്ങളിലും വിശിഷ്യപ്രഭൂക്കളായ പല നമ്പൂതി രിമാരുടെ ഇല്ലങ്ങളിലും കാവ്യശാസ്ത്രാദികൾ പഠിപ്പിക്കു വാനുള്ള ഏർപ്പാടുകൾ ഉണ്ടായിരുന്നു. എന്നാൽ ആ സ മ്പ്രദായം ഇപ്പോൾ തീരെ ഇല്ല എന്നു പറഞ്ഞുകൂടാ എ ങ്കിലും വളരെ ശിഥിലമായിരിക്കുന്നു. ഇനിയും ഇതിന്നു വേണ്ട ഏർപ്പാടുകൾ ചെയ്യാത്ത പക്ഷം നമ്പൂതിരിമാരു ടെ ഇടയിൽ വ്യുൽപ്പത്തിയുള്ളവർ വളരെ വളരെ കുറ വായിപ്പോകും. ഇപ്പോൾ നാട്ടുകാരും ഗവർമ്മേണ്ടുകാരും സർവ്വകലാശാലക്കാരും സംസ്കൃതവിദ്യാഭ്യാസകാര്യത്തിൽ ഉത്സാഹിച്ചുകൊണ്ടിരിക്കുന്നുണ്ടു. ഈ സ്ഥിതിക്കു പണ്ടൊ രു കാലത്ത് പാണ്ഡിത്യംകൊണ്ടു പ്രസിദ്ധന്മാരായിരുന്ന നമ്പൂതിരിമാരുടെ ആധുനികസന്തതികൾ അലസന്മാരാ യിരിക്കുന്നതു ശരിയല്ല. നമ്പൂതിരിമാർക്കു മാത്രം പഠിക്കു വാനായി സംസ്കൃതകോളേജൂകൾ ഏർപ്പെടുത്തുന്നതായാൽ തിരുവിതാംകൂർ, കൊച്ചി, ബ്രിട്ടീഷ് ഈ മൂന്നു ഗവർമ്മേ ണ്ടുകളിൽ നിന്നും തക്കതായ സഹായധനം നൽകാതിരി ക്കയില്ല. ഈ അവസരത്തിൽ തൃപ്പൂണിത്തുറ സംസ്കൃതകോ ളേജിൽ ചേർന്നു പഠിക്കുന്ന നമ്പൂതിരിമാരെ അഭിനന്ദിക്ക യും ഈ വിവഷയത്തിൽ സമുദായനേതാക്കന്മാരുടെ ശ്രദ്ധ പതിയേണ്ടതാണെന്നു അഭിപ്രായപ്പെടുകയും ചെയ്യുന്നു.

മൂലധനം..

വിദ്യാഭ്യാസത്തിന്നുള്ള ഏർപ്പാടുകളിലേക്കു മൂലധനം എവിടെയെന്നുള്ള ചോദ്യം ഈ അവസരത്തിൽ അങ്കുരി




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_bhodham_1916.pdf/16&oldid=169468" എന്ന താളിൽനിന്ന് ശേഖരിച്ചത്