താൾ:Samudhaya bhodham 1916.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ജാത്യാചാരവാദികളുടെ നിർബന്ധം നിമിത്തം സാധാ രണ വിദ്യാലയങ്ങളിൽ ചേർന്നു പഠിക്കുവാൻ മടി വിചാ രിക്കുന്ന നമ്മുടെ സമുദായക്കാരുടെ പ്രത്യേകോപയോഗ ത്തിന്നായി തിരുവിതാംകൂർ ഗവർമ്മേണ്ടിൽനിന്നു ഒരു സ്കൂൾ ഏർപ്പെടുത്തീട്ടുണ്ടല്ലൊ. ഈ സ്കൂളിൽ 87ാം മാ ണ്ടിൽ 57 വിദ്യാർത്ഥികളുണ്ടായിരുന്നു. ഇപ്പോൾ ഇതിൽ പുതുതായി രണ്ടാം ഫാറം ഏർപ്പെടുത്തിയിരിക്കുന്നു. തിരു വിതാംകൂർ ഗവർമ്മെണ്ടിന്റെ ഈ പ്രവൃത്തി ഏററവും അ ഭിനന്ദനീയമാണെന്നു മാത്രമല്ല, മററു ഗവർമ്മെണ്ടുകളാൽ അനുകരണീയവുമാകുന്നു. എന്നാൽ വിദ്യാഭ്യാസകാര്യം ഗവർമ്മെണ്ടിന്റെ ചുമതലയിൽപ്പെട്ടതാണെന്നു മാത്രം കരുതി ഉദാസീനത വിചാരിക്കുന്നതു തെററാണ്. സമു ദായത്തിൽ ധനികരായവർ സ്വന്തമായോ പ്രത്യേകം ഫണ്ടു ശേഖരിച്ചോ വിദ്യാഭ്യാസത്തിന്നുവേണ്ട ഏർപ്പാടു കൾ ചെയ്യേണ്ടതാണ്. ആ വക ഏർപ്പാടുകളെ ഗവർമ്മേ ണ്ടിൽനിന്നു സഹായിക്കുമെന്നു തിരുവിതാംകൂറിലെ അ നുഭവംകൊണ്ടു വിശ്വസിക്കാവുന്നതാണ്. ഈയവസര ത്തിൽ ഇവിടെ കൂടിയിരിക്കുന്ന ഉപസഭയുടെ വക യായി ഇവിടെവെച്ചു നടത്തിവരുന്ന സ്കൂളിന്റെ പ്രവ ർത്തകന്മാരെ അഭിനന്ദിക്കയും ഇതുപോലെയുള്ള ഉത്സാ ഹം എല്ലാവരിലും ഉണ്ടായിക്കാണുവാനായി ഈശ്വര നോടു പ്രാർത്ഥിക്കയും ചെയ്യുന്നു.

നമ്പൂതിരിമാർ നവീനവിദ്യാഭ്യാസത്തിലെന്നപോ ലെ പ്രാചീനവിദ്യാഭ്യാസത്തിലും മടി വിചാരിക്കുന്നുവെ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_bhodham_1916.pdf/15&oldid=169467" എന്ന താളിൽനിന്ന് ശേഖരിച്ചത്