താൾ:Samudhaya bhodham 1916.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യാളബ്രാഹ്മണർ 35203 മാത്രമാണെന്നു കാണുന്നുണ്ട്. മലയാളബ്രാഹ്മണർ ഇപ്പോഴത്തെ രീതിയിൽ തന്നെ അവരുടെ സമുദായത്തിലുള്ള വിവാഹനടവടിയെ അവലംബിക്കുന്നതായാൽ സംഘബലം ഉണ്ടാവാൻ മാൎഗ്ഗമില്ലല്ലോ.

വിദ്യാഭ്യാസം

വിദ്യാഭ്യാസത്തെപ്പററി നോക്കിയാൽ നമ്മുടെ ഉത്സാഹം വൎദ്ധിച്ചുവരേണ്ടതിന്നുള്ള സമയം വളരെ അതിക്രമിച്ചിരിക്കുന്നുവെന്നു കാണാം. 'ഇല്ലത്തുനിന്നു പുറപ്പെടുകയും ചെയ്തു, അമ്മാത്തൊട്ടെത്തിയതുമില്ലാ' എന്ന മട്ടിൽ രണ്ടുമില്ലാത്ത നിലയിലാണ് നമ്മുടെ വിദ്യാഭ്യാസത്തിന്റെ സ്ഥിതി. പ്രാചീനവിദ്യാഭ്യാസം മുക്കാലും നാമാവശേഷമായിത്തീർന്നു; നവീനവിദ്യാഭ്യാസത്തിലേക്കു എത്തിക്കഴിഞ്ഞിട്ടില്ലതാനും. വേദം പഠിക്കുന്നവരുടേയോ, ശാസ്ത്രം വായിക്കുന്നവരുടേയോ ഒരു കണക്കു ആരും എടുത്തുനോക്കീട്ടില്ല. എഴുതുവാനും വായിക്കുവാനും അറിയുന്നവർ തന്നെ ആകെ 19358 ആളുകളുള്ള ബ്രിട്ടീഷുമലബാറിൽ 6889 -ം തിരുവിതാംകൂറിൽ 1000 -ത്തിന്നു 628 വീതവും കൊച്ചിശ്ശീമയിൽ 1000 -ത്തിന്നു 633 വീതവും മാത്രമേ ഉള്ളു. ഇംഗ്ലീഷുവിദ്യാഭ്യാസത്തിന്റെ സ്ഥിതി എത്രയോ പരുങ്ങലാകുന്നു. ബ്രിട്ടീഷുമലബാറിൽ ആകെ 407 ആൾക്കും തിരുവിതാംകൂറിൽ 1000 -ത്തിന്നു 48 വീതവും കൊച്ചിയിൽ 1000 -ത്തിന്നു 40 വീതവും പേർക്കു മാത്രമേ ഇംഗ്ലീഷറിയുകയുള്ളു. കാലത്തിന്നനുസരിച്ചു വിദ്യാഭ്യാസത്തിൽ പ്രവേശിക്കുവാൻ മടി വിചാരിക്കുന്ന പ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_bhodham_1916.pdf/13&oldid=169465" എന്ന താളിൽനിന്ന് ശേഖരിച്ചത്