താൾ:Samudhaya bhodham 1916.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ല ദിക്കിലും നടത്തിവരുന്ന ഇതിന്റെ ഉപസഭകളെ ഇ തിന്റെ കണ്ണികളായിട്ടും കല്പിക്കാം. ഇങ്ങിനെയുള്ള ക ണ്ണികളിലൊന്നാണ് നാമിപ്പോൾ കൂടിയിരിക്കുന്നതെ ന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

സംഘബലം.

നമ്മുടെ സമുദായത്തിന്റെ സംഘബലം, വിദ്യാഭ്യാ സം, അഭിവൃദ്ധിമാർഗ്ഗങ്ങൾ മുതലായി അനേകസംഗതിക ളെ നമുക്കിപ്പോൾ ആലോചിക്കേണ്ടിയിരിക്കുന്നു. പണ്ട ത്തെ കാലത്തു നമ്പൂതിരിമാർ അനേകം ഗ്രാമങ്ങളിലാ യി അസംഖ്യം പേരുണ്ടായിരുന്നുെങ്കിലും ഇപ്പോൾ എ ത്രയും പരിമിതമായ ഒരു സംഖ്യകൊണ്ടു ഒതുങ്ങുന്നവർ മാത്രമെ ഉള്ളു. 1911-ൽ എടുത്ത കാനേഷുമാരി കണക്കു കൊണ്ടു ബ്രിട്ടീഷുമലബാറിൽ 19558-ം തിരുവിതാംകൂറിൽ 6105-ം, കൊച്ചിശ്ശീമയിൽ 5652-ം മലയാളബ്രാഹ്മണർ ഉണ്ടെന്നു കാണുന്നു. അപ്പോൾ ഈ മൂന്നുരാജ്യത്തുകൂടി ആകെയുള്ള സംഖ്യ 29988 മാത്രമാണല്ലോ. ഈ സംഖ്യ യെ 1901-ൽ എടുത്ത കണക്കിലെ സംഖ്യയോടു തട്ടിച്ചു നോക്കുമ്പോൾ അന്നത്തേക്കാൾ 85 പേർ മാത്രമെ ഇ പ്പോൾ അധിമായി കാണുന്നുള്ളു. 1911-ലെ തിരുവി താംകൂറിലെ സെൻസസ്സുകൊണ്ടു ആ രാജ്യത്തിൽ നിവ സിക്കുന്ന പോററിമാരുടെ സംഖ്യ കൃത്യമായി കിട്ടാത്തതു കൊണ്ടു 1911-ലേയ്ക്ക കൂടുതൽകുറവ് അറിവാൻ സാധി ച്ചിട്ടില്ല. 1911-ലേയ്ക്കു കേരളീയബ്രാഹ്മണസമാജത്തിന്റെ അംഗങ്ങളായി പോററിമാരും നമ്പൂതിരിമാരും കൂടി മല




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_bhodham_1916.pdf/12&oldid=169464" എന്ന താളിൽനിന്ന് ശേഖരിച്ചത്