ക്ഷം കാര്യം അപകടത്തിൽ കലാശിക്കുവാനാണ് ഇടയു
ള്ളത്. അതാതു കാലത്തിന്നനുഗുണമായ വിദ്യകളിൽ
ഏർപ്പെടാതെ ലോകത്തിൽ ഒരു സമുദായവും അഭ്യുദയ
ത്തെ പ്രാപിച്ചതായി അറിവില്ല. നമ്മുടെ വിദ്യാഭ്യാസ
ത്തെപ്പററി തിരുവിതാംകൂർ ദിവാൻജിയായ ദിവാൻബഹ
ദൂർ രാജഗോപാലാചാര്യരവർകൾ ഇങ്ങിനെ ഉപദേശി
ക്കുന്നു:- "ഇംഗ്ലീഷുവിദ്യാഭ്യാസകാര്യത്തിൽ നമ്പൂതിരി
മാരുടെ ഔദാസീന്യത്തിന്നു കയ്യും കണക്കുമില്ല. ഇതാണ്
അവർക്ക് സ്റ്റേററ് വക കാര്യങ്ങളിൽ പ്രാമാണ്യം ദിനംപ്ര
തി കുറഞ്ഞുവരുവാനുള്ള കാരണം. അവർ പാശ്ചാത്യരീ
തിയിലുള്ള വിദ്യാഭ്യാസം കൈക്കൊള്ളുവാൻ അമാന്തിക്കു
ന്ന കാലത്തോളം ഈ വിധം തന്നെ ഇരിക്കുവാനേ കാര
ണമുള്ളുതാനും. ഇംഗ്ലിഷുവിദ്യാഭ്യാസം നാട്ടിലൊക്കെ പ
രന്നുവരുന്നു. വേറെയുള്ള വർഗ്ഗക്കാരെല്ലാവരും അതു ധാരാ
ളം പഠിക്കുന്നുണ്ടുതാനും. കേരളബ്രാഹ്മണർ മാത്രം ഈ
കാര്യത്തിൽ പിന്തിരിഞ്ഞുകൊണ്ടിരിക്കുന്നു. ഈ നയം എ
ത്രയും ദോഷമാണെന്നും ഏത്രകണ്ടുവേഗത്തിൽ ഇതിന്നു
വേണ്ടി അവർ ആരംഭിക്കുന്നുവോ അത്രകണ്ട് അവർക്കും
സന്താനങ്ങൾക്കും ഗുണമായി വരുമെന്നും സ്വല്പമൊന്നാ
ലോചിച്ചാൽ തന്നെ വ്യക്തമാകുന്നതാണ്." ഈ അഭി
പ്രായം പറഞ്ഞ രാജഗോപാലാചാര്യരവർകൾ കൊച്ചി
യിലേയും, തിരുവിതാംകൂറിലേയും മലബാറിലേയും നമ്പൂ
തിരിമാരുടെ ഗുണദോഷങ്ങളെ കണ്ടറിഞ്ഞിട്ടുള്ള ഒരാളാ
കയാൽ അദ്ദേഹത്തിന്റെ അഭിപ്രായം വിലയേറിയതാ
ണെന്നു നിസ്സംശയമായി പറയാം.
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |