താൾ:Sahithyavalokam 1947.pdf/311

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩ഠറ ശാസ്ത്രം വിവർത്തനം

മനുഷ്യനും ഒരേ താവഴിയിൽ നിന്നു പിരിഞ്ഞുപോയതാണെന്നു കരുത! മനുഷ്യനുപകരം കുരങ്ങോ നേരേ മറിച്ചോ മതിയെന്നു് ആരും വാദിക്കയില്ലല്ലൊ. സാങ്കേതികപദങ്ങളുടെ കാര്യത്തിൽ പൊതുനിയമങ്ങളുണ്ടാക്കുന്നതിന്റെയും, ഭാഷാശൈലിയേയും സാഹിത്യ സൗകുമാര്യത്തേയും ആസ്പതമാക്കി മർക്കടമുഷ്ടി പിടിക്കുന്നതിന്റെയും അർത്ഥശൂന്യത ചൂണ്ടിക്കാണിക്കുവാൻ വേണ്ടിയാണ് ഇത്രയും പറഞ്ഞത്. ഇന്നു് ഒരേ സാങ്കേതിക പദം തന്നെ നാല്പതു വിധത്തിൽ മലയാളത്തിൽ പ്രയോഗിക്കപ്പെടുന്നുണ്ടു് ഇതൊരു അപകടമാണ്. ഈ വിഷമം കാലം ചെല്ലുമ്പോൾ തനിയേ നീങ്ങിക്കോള്ളുമെങ്കിലും, അതുവരെ ഇങ്ങനെ ഒരോരുത്തരും ഒരോവിധം എന്ന നയം തുടർന്നുകൊണ്ടുപോകുവാൻ സാദ്ധ്യമല്ല. ഐകരൂപ്യം അത്യാവശ്യമാണ്. ശാസ്ത്രവിദ്യാഭ്യാസത്തെ നാം മനഃപൂർവം ഏർപ്പെടുത്തുവാൻ ഉദ്ദേശിക്കുന്നു എങ്കിൽ അതില്ലാതെ കഴിവില്ല. അതിനുള്ള മാർഗത്തെപ്പറ്റിയും നാം ആലോചിക്കേണ്ടിയിരിക്കുന്നു. ഭാഷയിൽ പ്രചരിച്ചിട്ടുള്ള വിദേശപദങ്ങളുടെ ദൃഷ്ടാന്തംവെച്ചു നോക്കിയതിൽ, ഐകരൂപ്യം വരുത്തുവാൻ സഹായിക്കുന്ന യാതൊരു പൊതുനിയമങ്ങളും കണ്ടുപിടിക്കുവാൻ സാധിക്കുന്നില്ല.

"നാമരൂപങ്ങളെ അതേപടി സ്വീകരിക്കുന്നതിൽ അപാകമില്ല ; പക്ഷേ, ക്രിയാപദങ്ങളെ നാം സ്വന്തമായി സൃഷ്ടിക്കുകതന്നെ വേണം" എന്നാണു് ഒരു കൂട്ടരുടെ അഭിപ്രായം. ഇതൊരു പൊതുനയമായി സ്വീകരിക്കാവുന്നതാണോ? നിലിവിലുള്ള ചില പദങ്ങൾ നോക്കുക. Train Motor, എന്നിവ നാമങ്ങളാണ്. പക്ഷേ ഒന്നു തീവണ്ടിയും മാറ്റതു് മോട്ടാറുമാണ് ആയിരിക്കുന്നതു്. ക്രിയാപദങ്ങളുടെ കാര്യത്തിലും ഇതുപോലെ വ്യത്യാസം കാണാവുന്നതാണു്. പാസ്സാകുക എന്നതു തനി മലയാളം ആയിട്ടുണ്ട്. പക്ഷേ ഫെയിലാകുക എന്നു് ആരും പറയുന്നില്ല. ഇങ്ങനെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/311&oldid=169162" എന്ന താളിൽനിന്ന് ശേഖരിച്ചത്