താൾ:Sahithyavalokam 1947.pdf/310

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പാശ്ചാത്യശാസ്ത്രവും മലയാളഭാഷയും ൨൯൯ ണു് ഇന്നത്തെ അഭിപ്രായവ്യത്യാസങ്ങളും വാദകോലാഹങ്ങളും ഉണ്ടാകുന്നതെന്നു പറഞ്ഞുകൊള്ളട്ടെ. നമ്മുടെ അയൽക്കാരായ തമിഴർ ഇന്ന് ഇതു പോലെ സംഗീതവും സാഹിത്യവും ഒന്നാണെന്നുള്ള തെറ്റിദ്ധാരണമൂലംതീവ്രമായ ഒരു ആഭ്യന്തര കലഹത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. കേദാരഗൗളരാഗം തമിഴിലേ വിസ്കരിക്കാവൂ എന്നാണ് അവരിൽ ചിലരുടെ വാദം. ഇംഗ്ലണ്ടിൽനിന്നു വന്ന മകനോട് ഇംഗ്ലീഷിൽ ചിരിക്കുവാൻ പറഞ്ഞ അമ്മയുടെ വാത്സല്യത്തെ ആദരിക്കാമെങ്കിലും ബുദ്ധിശക്തിയെ അനുകരിക്കുന്നത് ആപൽക്കരമാകുന്നു.

സാങ്കേതികപദങ്ങളുടെ ധാതുവും നിഷ്പത്തിയും തേടിപ്പിടിച്ചു പുതിയപദങ്ങൾ നിർമ്മിക്കുന്നതിൽ ഒരു വലിയ സംഘം ആളുകൾ ഉത്സുകാരാണ്. ഇവരുടെ ശ്രമങ്ങൾ ശാസ്ത്രത്തെ പോഷിപ്പിക്കുന്നുണ്ട്__ നാം പ്രചരിപ്പിക്കണമെന്നു വിചാരിക്കുന്ന ശാസ്ത്രത്തെയല്ല ശബ്ദാഗമശാസ്ത്രത്തെയാണ് എന്നുള്ള വ്യത്യാസമേയുള്ളൂ. ഈ ശ്രമം മൂലം ലഭിക്കുന്ന അറിവു പലപ്പോഴും അത്യന്തം അത്ഭിതകരമാണെന്നു പറയാതെ തരമില്ല. സോവിയറ്റു് എന്ന റഷ്യൻപദവും സംസ്കൃതത്തിലെ സഭയും ഒരേ ധാതുവിൽ നിന്നുണ്ടായിട്ടുള്ളവയാണെന്നു് അറിയുമ്പോൾ ആർക്കാണ് അത്ഭുതം തോന്നുത്? സോവിയറ്റു വേദത്തിന്റെ ആജന്മശത്രുക്കളായ പഴയ പണ്ഡിതന്മാർക്കുപോലും ഇതു കേൾക്കുമ്പോൾ തങ്ങളുടെ വിരോധത്തിന്റെ പകുതി വീര്യവും ക്ഷയിച്ചതായി തോന്നിയേക്കാം. പക്ഷേ ഈ ഗവേഷണം കൊണ്ടുള്ള പ്രയോജനം അതോടെ തീരുന്നു. അതിനെ ആധാരമാക്കി സോവിയറ്റു് റഷ്യ എന്നതു സഭാരക്ഷ്യ എന്നോ മറ്റോ തർജമചെയ്യുന്നതിന്റെ അനൗചിത്യം പ്രത്യേകിച്ചു ചൂണ്ടിക്കാണിക്കേണ്ട ആവശ്യമില്ല. സാങ്കേതികപദങ്ങളുടെ ധാതുവും നിഷ്പത്തിയും നോക്കി തത്സമങ്ങളുണ്ടാക്കുന്ന നയവും ഇതുപോലെത്തന്നെയാകുന്നു. കുരങ്ങും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/310&oldid=169161" എന്ന താളിൽനിന്ന് ശേഖരിച്ചത്