താൾ:Sahithyavalokam 1947.pdf/312

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പാശ്ചാത്യശാസ്ത്രവും മലയാളഭാഷയും ൩ഠ൧

നോക്കിയാൽ മേൽപറഞ്ഞ രീതി ഒരു പൊതുനയമായി സ്വീകരിക്കുവാൻ വിഷമമാണെന്നുകാണാം. ഒരോ വാക്കിന്റെയും ഭാഗധേയം ഓരോ വിധത്തിലാണ്. ചിലതു് ഒരു മാറ്റവുമില്ലാതെ സ്ഥലം പിടിക്കുന്നു ചിലതു വാസും തലയും മുറിച്ചും മാറ്റിയു വന്നുകേറുന്നു മറ്റു ചിലതു നമ്മുടെ ഇടയ്ക്കുനിന്നു ഒരു പ്രമിനിധിയെ തിരഞ്ഞെടുത്തിട്ടു് അപ്രത്യക്ഷമാകുന്നു വേറെ ചിലതു് അഞ്ചലും കടലാസ്സും തപാലും പോലെ, മറൊവിടെയെങ്കിലും ചെന്ന് ഒരു പ്രതി നിധിയെ തേടിപ്പിടിച്ചുകൊണ്ടു വരുന്നു. ഈ കുസൃതിത്തരങ്ങള നിയന്ത്രിക്കുന്നതു് എങ്ങനെയെന്നറിയുന്നില്ല. ഭാഷാപണ്ഡിതന്മാരും സാഹിത്യരസികന്മാരുമായ നിങ്ങൾക്ക് ഇതിനൊക്കെ സമാധാനം കണ്ടെത്തുവാൻ കഴിഞ്ഞെക്കാം. ഒരോ സാങ്കേതികപദത്തിന്റെയും ചാർച്ചയും സംബന്ധവും ഭൂതകാലചരിത്രവും ഭാവികാല ഭാഗധേയങ്ങളും അതിസൂക്ഷ്മമായി നിശ്ചയിക്കുന്നതിനും, അതിനെ നമ്മുടെ ഭാഷയിൽ പ്രയോഗിക്കേണ്ടത് എങ്ങനെയെന്നു് അനുശാസിക്കുന്നതിനും നിങ്ങൾക്കു കഴിഞ്ഞേക്കാം. പദങ്ങളുടെ നിഷ്പത്തിമാത്രം നോക്കിയാൽ പോരാ. അവയുടെ പ്രയോഗസൗകര്യങ്ങളും സാദ്ധ്യതകളും അവയ്ക്കു കാലാന്തരത്തിൽ വരാവുന്ന അനുഭവങ്ങളും പരിഗണിക്കേണ്ടിയിരിക്കുന്നു. ശാസ്ത്രാഭ്യസനത്തിനു് അത്യവശ്യമായ എണ്ണമറ്റ പദങ്ങളിൽ ഒരോന്നിനേയും ഇങ്ങനെ പരിശോധിക്കുന്ന തിനുവേണ്ട സമയവും സൗകർയ്യവും സന്മനസ്സും നിങ്ങൾക്കുണ്ടെങ്കിൽ സാങ്കേതികപദാവലി നിർമ്മിച്ചുതരുവാൻ തന്നെ നിങ്ങളോടു ഞാൻ അപേക്ഷിക്കുന്നു. അതു ശാസ്തരത്തെ കൈകാര്യം ചെയ്യേണ്ടവർക്കു വലിയൊരു സഹായമായിരിക്കും.

പക്ഷേ, ഒരു കാര്യം ഞാൻ നേരത്തേ പറഞ്ഞുകൊള്ളട്ടെ. ഈ പദങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്നു നിങ്ങൾ ശാഠ്യം പിടിക്കരുതു്. ശാസ്ത്രത്തെ കൈകാര്യംചെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/312&oldid=169163" എന്ന താളിൽനിന്ന് ശേഖരിച്ചത്