താൾ:Sahithyavalokam 1947.pdf/299

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൮൮ ശാസ്ത്രം-വിവർത്തനം

  യമാണെന്നും കാണം.ഉപയോഗമുള്ള വിജ്ഞാനം മാത്രമേ പ്രേരണകൊണ്ട് പ്രചരിക്കയുള്ളു.അല്ലാതുള്ളതിനെ എത്ര പ്രേരിപ്പിച്ചാലും പ്രയോചനമില്ല.നമ്മുടെ നാട്ടിൽ ശാസ്ത്ര വിജ്ഞാനം വേണ്ടപോലെ പ്രചരിക്കാത്തതിന്റെ യഥാർകാരണം ഇതാകുന്നു.സാങ്കേതിക വിജ്ഞാനത്തെ പ്രയോചനപ്പെടുത്തുന്നതിനുവേണ്ട ഉപാധികൾ ഉണ്ടായിരുന്നതു കൊണ്ടാണു് റഷ്യയിലും ജപ്പാനിലും ചുരുങ്ങിയകാലംകൊണ്ടു ശാസ്ത്രം പ്രചാരർത്തിൽ വന്നതു്.ഈ രണ്ടു രാജ്യങ്ങളും സടൻസിന്റെ വളർച്ചയിൽ നേരിട്ടു ഒരു പങ്കും വഹിച്ചിട്ടുള്ളവയല്ല.റഷ്യാക്കാരായ മെച്ച് നിക്കോവിനെയും മെൻഡലീഫിനേയും വിസ്മരിച്ചുകൊണ്ടല്ല ഞാൻ ഇങ്ങനെ പറയുന്നത്.അവരുടെ ഗവേഷണങ്ങൾകൊണ്ടു റഷ്യയ്ക്കല്ല,പശ്ചിമയൂറോപ്പിനാണ് അന്നു പ്രയോജനം ലഭിച്ചത്.ഇന്ത്യയിൽ ഇന്നു കാണുന്ന ചില വലിയ ശാസ്ത്രജ്ഞൻമാരെപ്പോലെയായിരുന്നു അവരുടേയും കഥ.അവർ റഷ്യയിൽ ജനിച്ചു എന്നേയുള്ളു.

ശാസ്ത്രംകൊണ്ടു വ്യക്തികൾക്കല്ല, സമുദായത്തിനു സ്വദ്ധിക്കാവുന്ന പ്രയോജനങ്ങളെന്തെന്നു മനസ്സിലാക്കി,അവയെ കൈവരുത്തുവാൻ ആശ്രാന്തയത്നം ചെയ്തുകൊണ്ടാണു് പ്രസ്തുതരാജ്യങ്ങളിൽ ശാസ്ത്രം ഇത്ര വളരെ പ്രചരിക്കുവാൻ ഇടയായതു്.അവയുടെ അതിശീഘ്രമായ പുരോഗതിയുടെ രഹസ്യവും ഇതാകുന്നു.ശാസ്ത്രവിജ്ഞാനത്തിന്റെ ഉന്നതമണ്ഡലങ്ങളിൽ റഷ്യയും ജപ്പാനും കാര്യമായ യാതൊന്നും നേടിയിട്ടില്ല.അവിടത്തെ ശാസ്ത്രജ്ഞന്മാർ നോബൽ സമ്മാനത്താലും മറ്റും പൂജിക്കപ്പെട്ടിട്ടില്ല;യശശ്ചന്ദ്രഹാരം ചൂടുന്നുമില്ല.പക്ഷെ വ്യക്തികൾക്കു ലഭിക്കാതെ പോയ മേന്മ രാഷ്ട്രത്തിനു ലഭിക്കുകയുണ്ടായി.ഇതിൽ ഏതാണു് കൂടുതൽ കാര്യമെന്നു് ആലോചിച്ചു നോക്കുക.റഷ്യയിലേയും ജപ്പാനിലേയും ശാസ്ത്രജ്ഞന്മാർക്കു യശ്ശസ്സിൽ മോഹമില്ലെന്നോ അതു നേടുവാനുള്ള കഴിവും സാധ്യതകഴും ഇല്ലെന്നോ ഇതു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/299&oldid=169153" എന്ന താളിൽനിന്ന് ശേഖരിച്ചത്