താൾ:Sahithyavalokam 1947.pdf/298

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പാശ്ചാത്യശാസ്ത്രവും മലയാളഭാഷയും ൨൮൭

ടേയും വിജ്ഞാനത്തിന്റേയും കാര്യത്തിൽ ഭാരതം ഒരു കാലത്തും ദരിദ്രമായിരുന്നിട്ടില്ല.അതിനു വേണ്ടി നമുക്കു് ആരുടേയും പടിവാതില്ക്കൽ പിച്ചതെണ്ടേണ്ട ആവശ്യമില്ല.ഇക്കാര്യത്തിൽ പാശ്ചാത്യർ നമേമുടെ ശിഷ്യത്വമാണു് സ്വീകരിക്കേണ്ടതു.പക്ഷേ, ഭൗതികമായ ഉത്ക്കർഷത്തിനുവേണ്ടി നമ്മുടെ മാത്രഭൂമി കരയുകയാണു്.അതു കൈവരുത്തുവാൻ ശാസത്രം അതീവ സമർത്ഥമാണെന്നു് എല്ലാവരും സമ്മതിക്കുമല്ലോ.സയസിന്റെ ഈ ശാഖയിലാണു് നാം പ്രാവണ്യം നേടേണ്ടതു്.പണ്ഡിതന്മാരല്ല, വിദഗ്ദ്ധന്മാരാണു്,നമ്മുടെ നാട്ടിൽ ഉണ്ടാകേണ്ടതു്.അതിവിപുലമായ സാങ്കേതിക വിദ്യാഭ്യാസംനടപ്പായെങ്കിലെ ഇതു സാധാക്കയുള്ളു.സ്കൂളുകളും സർവ്വകലാശാലകളും സയൻസിന്റെ പലശാഖകളെയും പാഠപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നുള്ളതു ശരിതന്നെ.പക്ഷെ നിലവിലുള്ള ശാസ്ത്രവിദ്യാഭ്യാസം അദ്ധ്യാപകന്മാരേയും ഗുമസ്ഥന്മാരേയും മാത്രമേ സ്രഷ്ടിക്കുന്നുള്ളു.ഇവരിൽ ചിലർ ഗവേഷണകുതികികളായി സാർവലൌകികമായ യശസ്സുനേടിയിട്ടുണ്ടാവാം.പക്ഷേ,വ്യക്തികളുടെ യശസ്സുകൊണ്ടു മാത്രംരു രാജ്യവും ഉൽക്കർഷം പ്രാപിച്ചിട്ടില്ല

    പ്രായോഗികമായ ഉപയോഗമുള്ള വിജ്ഞ്നം ജനങ്ങളുടെ ഇടയ്ക്കു ധാരാളം പ്രചരിക്കുകയും,തദ്ദ്വരാഅവർക്കുണ്ടാകുന്ന കഴിവുകളെ പ്രയോജനപ്പെടുത്തുകയും ചെയ്താൽ മാത്രമേ ദരിദ്രമായ നമ്മുടെ നാട്ടിനു രക്ഷയുള്ളു.വിദ്യാഭ്യാസ സമ്പ്രദായത്തെ ഈ രീതിയിൽ പരിഷ്കരിക്കുന്നതോടൊപ്പം തന്നെ അഭ്യസ്തവിദ്യക്ക് തൊഴിലുണ്ടാക്കുന്നതിനും ശ്രമിക്കേണ്ടിയിരിക്കുന്നു.പുതിയ പുതിയ വ്യവസായങ്ങൾ തുടങ്ങിയാല്ട മാത്രമേ ഇതു സാധിക്കുകയള്ളു.ഇവയുടെ ഉത്ഭവത്തേയും വളർച്ചയേയും നിയന്ദ്രിക്കുന്ന ഉപാധികൾ

വിജ്ഞാന മണ്ഡലത്തിൽ നിന്നും ദൂരസ്ഥങ്ങളാകുന്നു.ഇങ്ങനെ ഒടുക്കം വരെ അപഗ്രഥിച്ചു നോക്കിയാല്ട ഈപ്രശ്നം സാമ്പത്തികമാണെന്നും,സാമ്പത്തികമായപുരോഗതിക്കുള്ള പ്രതിബന്ധംരാഷ്ട്രീ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/298&oldid=169152" എന്ന താളിൽനിന്ന് ശേഖരിച്ചത്