താൾ:Sahithyavalokam 1947.pdf/300

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പാശ്ചാത്യശാസ്ത്രവും മലയാളഭാഷയും ൨൮൯ കൊണ്ടു് അർത്ഥമാക്കരുത്.അതിനുള്ള കാലം വരുന്നതേയുള്ളു.ഇനിയത്തെ തലമുറകളിൽ അവരായിരിക്കും ലോക വിജ്ഞാനത്തിന്റെ നേത്രത്ത്വം വഹിക്കുന്നതു്.അതിനു വേണ്ട ചുറ്റുപാടു നിർമ്മിക്കുവാനാണു് അവർ കുറഞ്ഞൊരുകാലമായി യത്നിച്ചു പോരുന്നതു്.ഇങ്ങനെ നോക്കിയാൽ ശാസ്ത്ര വിജ്ഞാനം പ്രചരിക്കണമെങ്കിൽ ജനങ്ങൾക്ക് അതുകൊണ്ടുള്ള പ്രയോജനം പ്രത്യക്ഷമാക്കേണ്ടതു് അത്യാവിശ്യമാണെന്നുകാണം.വിദ്യ അഭ്യസിച്ചാൽ മാത്രം പോരാ,അഭ്യസ്ത വിദ്യർക്കു തൊഴിലും ലഭിക്കേണ്ടിയിരിക്കുന്നു.ഇതിനു സൗകര്യമില്ലെങ്കിൽ ശാസ്ത്രഗ്രന്ഥങ്ങൾ വിവർത്തനം ചെയ്തുകൊണ്ടോ ശാസ്ത്രവിദ്യാഭ്യാസം പ്രചരിപ്പിക്കുവാൻ ശ്രമിച്ചതുകൊണ്ടോ ഫലമില്ല.

   ശാസ്ത്രവിജ്ഞാനത്തിന്റെ പ്രചാരത്തിനു് അത്യന്താപേക്ഷിതമായ ഈസൗകര്യങ്ങൾ നമ്മുടെ രാജ്യത്തിനും ലഭിക്കുമെന്നും,ഈമാർഗ്ഗത്തിൽ നാം പ്രയത്നിക്കേണ്ട കാലം ആസന്നമാണെന്നും വിശ്വസിച്ചുകൊണ്ടു്,പ്രസ്തുതവിഷയത്തിൽ മാത്രഭാഷവഹിക്കേണ്ട പങ്കു് എന്താണെന്നു പരിശോധിക്കാം.വിജ്ഞാനംകൊണ്ടു് ഉടമ്പടി പ്രയോജനമുണ്ടെങ്കിൽ 

എത്രയും വേഗത്തിൽ അതു സമ്പാദിക്കുവാൻ ശ്രമിക്കണമെന്നുള്ളതു നിസ്തൂർക്കമാണു്.സാങ്കേതികവിജ്ഞാനം സിദ്ധിച്ച വ്യക്തികളെ രാഷ്ട്രത്തിനു ധാരാളമായി ആവശ്യം വരുമ്പോൾ പരിശീലനകാലത്തെ പരിമിതമാക്കാതെ നിവൃത്തിയില്ല.ശാസ്ത്രവിജ്ഞാനം ഇന്നു യൂറോപ്പ്യൻ ഭാഷകളായി ബന്ധപ്പെട്ടാണു് കിടക്കുന്നതു്.അതിൽ പ്രാവിണ്യം നേടുന്നതിനു് ഏതെങ്കിലും ഒരു വിദേശഭാഷ വശമാക്കാതെ തരമില്ല.ഇതുമൂലം വളരെ സമയനഷ്ടം വന്നുകൂടുന്നുണ്ടു്.ശാസ്ത്രവിജ്ഞാനംകോണ്ടു് ഉടനെ പ്രയോജനമൊന്നുമില്ലാത്ത ഇന്നത്തെ സ്ഥിതിയിൽ ഇതു സാരമില്ലായിരിക്കാം.പക്ഷേ,ഈനില മാറുമെന്നാണല്ലൊ നാം പ്രതീക്ഷിക്കുന്നതു്.അങ്ങനെ വരുമ്പോൾ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/300&oldid=169155" എന്ന താളിൽനിന്ന് ശേഖരിച്ചത്