താൾ:Sahithyavalokam 1947.pdf/295

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പാശ്ചാത്യശാസ്ത്രവും മലയാളഭാഷയും

                                     _______          
                                                        (കെ. ഭാസ്കരൻ നായർ, എം. എസ് സി.)  
        പാശ്ചാത്യശാസ്ത്രം എന്ന പദംകൊണ്ടു ഞാൻ വിവക്ഷിക്കുന്നതു് ഇംഗ്ലീഷിൽ സയൻസ് എന്നു പറയുന്ന വിജ്ഞാനശാഖയെയാണു്.  
     ഈ വിജ്ഞാനം നമ്മുടെ നാട്ടിൽ വേണ്ടപോലെ  പ്രചരിച്ചിട്ടില്ലെന്നു് എല്ലാവരും സമ്മതിക്കുമെന്നു വിശ്വസിക്കുന്നു . ഇതൊരു കുറവാ   
     ണെന്നുള്ളതിലും സംശയമില്ല. എന്തെന്നാൽ മനുഷ്യന്റെ ജന്മസിദ്ധമായ അന്വേഷണബുദ്ധിയെ തൃപ്തിപ്പെടുത്തുന്നതിനും അവന്റെ ഭൗ
     തികമായ ഐശ്വര്യത്തെ വർദ്ധിപ്പിക്കുന്നതിനും അതു് ഇതരഭൂവിഭാഗങ്ങളിൽ അത്യധികം സഹായിച്ചിട്ടുണ്ടു്. പാശ്ചാത്യർക്കു കഴിഞ്ഞ
     ഒന്നുരണ്ടു  നൂറ്റാണ്ടുകളായി  സിദ്ധിച്ചിട്ടുള്ള  ഐശ്വര്യത്തിന്റേയും , ലോകകാര്യങ്ങളിൽ അവർ നേടിയിരിക്കുന്ന പ്രാധാന്യത്തിന്റേയും                  
     നിദാനം സയൻസാകുന്നു. ഈ പ്രഭാവവും പ്രാധാന്യവും നിലനില്ക്കുമോ എന്നും, അതു യഥാർത്ഥമായ ഒരു മേന്മയാണോ എന്നും ഉള്ള
     പ്രശ്നങ്ങലെപ്പറ്റി പ്രതിപാദിക്കുവാൻ ഞാൻ ഒരുങ്ങുന്നില്ല. ശാസ്ത്രവിജ്ഞാനം ജനസമുദായത്തിൽ പ്രചരിക്കുകയും അതുമുഖേന സിദ്ധിക്കു
     ന്ന സൗകര്യങ്ങളുടെ മുടലെടുക്കുകയും ചെയ്യേണ്ടതു് ആവശ്യമാണെന്നും അങ്ങനെ ചെയ്യുന്നതു് നല്ലതാണെന്നും വിശ്വസിച്ചുകൊണ്ടാണു് 
     ‌ഞാൻ ഈ പ്രസംഗം ആരംഭിക്കുന്നതു്.
                        പാശ്ചാത്യം എന്ന വിശേഷണം കൊടുത്തിരിക്കുന്നതുകൊണ്ടു് സയൻസ് പാശ്ചാത്യരാജ്യക്കാരുടെ പൈതൃ‌കമാണെന്നു

ധരിക്കരുതു്. അയ്യായിരം വർഷങ്ങൾക്കു മുമ്പുണ്ടായി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/295&oldid=169149" എന്ന താളിൽനിന്ന് ശേഖരിച്ചത്