താൾ:Sahithyavalokam 1947.pdf/296

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പാശ്ചാത്യശാസ്ത്രവും മലയാളഭാഷയും ൨൮൫ രുന്ന മോഹൻജോദാരോപരിഷ്കാരത്തിന്റെ അവശിഷിടങ്ങളിൽ ശാസ്ത്രീയചിന്തയുടെ ലക്ഷ്യങ്ങൾനമുക്കു കാണുവാൻ സാധിക്കുന്നു. പാശ്ചാത്യസംസ്കാരത്താന്റെ ഉദ്ഘാടകന്മാരായ യവന്മാരുടെ കാലത്തിനു മുൻപുതന്നെ ചീനരും ഭാരതീയരും പ്രാപഞ്ചികപ്രതിഭാസങ്ങളെ ശ്രദ്ധിച്ചു പറിക്കുന്നതിലും അവയെ യുക്തിപൂർവ്വം അപഗ്രഥിച്ചു മനസ്സിലാക്കുന്നതിലും താത്പര്യം പ്രദർശിപ്പിച്ചിരുന്നു നിസൂർക്കമായ തെളിവുണ്ട്.ക്രിസ്തുവിനു തൊട്ടുമുൻപുള്ള നാലഞ്ചുനൂറ്റാണ്ടുകളിലാണു് യവനസംസ്കാരം അതിന്റെ പരമകാഷുയെ പ്രാപിച്ചതു്.യൂറോപ്പിന്റെ മനവും ചേതനയും ചരിത്രാതീതമായ ഇരുളിൽ നിന്നു് ഇങ്ങനെ ആദ്യമായി ഉണർന്നു പ്രകാശിച്ചതു മറ്റാരുടേയും സഹായം കൂടാതെയാണന്നു ഞാൻ വിശ്വസിക്കുന്നില്ല.അതിനു മുൻപുണ്ടായിരുന്ന പൗരസ്ത്യസംസ്കാരങ്ങളോടു തീർച്ചയായും യവനന്മാർ കടപ്പെട്ടിട്ടുണ്ട്.അഥവാ,അവയെക്കുറിച്ചു യുക്തിയുക്തമായ നിരീക്ഷണങ്ങൾ നടത്തുന്നതിനും മന:പൂർവ്വം യത്നിച്ച ആദ്യത്തെ ജനത യവന്മാരാണെന്നു സമ്മതിച്ചാൽ തന്നെയും,പശ്ചാത്യർക്കു സയൻസിന്റെമേൽ സർവാവകാശം ലഭിക്കുന്നില്ല.

ഗ്രീസിന്റെ ചേതോഹരമായ സംസ്കാരദീപം റോമൻ സാമ്രാജ്യ പ്രഭുത്വത്തിന്റെ കൊടുങ്കാറ്റിൽ പൊലിയുവാൻ തുടങ്ങിയപ്പോൾ അതിനെ ഹൃദയപൂർവ്വം സ്വാഗതം ചെയ്തു പുലർത്തിയതും പോഷിപ്പിച്ചതും ഒരു പൗരസ്ത്യ ജനതയായ അറബികളായിരുന്നു.അവരുടെ സഹായമില്ലാതെ അരിസ്റ്റോട്ടിലിനേയും പിത്താഗൊറാസിനേയും പറ്റി പശ്ചാത്യർ അറിയുകപോലും ചെയ്യുകയില്ലായിരുന്നു.ക്രിസ്തുവിനുശേഷം പതിന്നാലു നൂറ്റാണ്ടുകളോളം യൂറോപ്പ് യുക്തിയുടേയും ബുദ്ധിയുടേയും പ്രകാശമെന്തെന്നറിയാത്ത കൂരിരുട്ടിലാണു കിടന്നതു്.ഇരുണ്ടുനീണ്ട ഈനൂറ്റാണ്ടുകളിൽ സ്വത










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/296&oldid=169150" എന്ന താളിൽനിന്ന് ശേഖരിച്ചത്