താൾ:Sahithyavalokam 1947.pdf/293

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൮൨ ശാസ്ത്രം_വിവർത്തനം

               തെറ്റിക്കുടെന്നും ഇന്ന് ആരും വിശ്വസിക്കുന്നില്ല. എന്നാൽ പിന്നെ രാഷ്ട്രം എന്നത് എന്താണെന്നും,രാജാവ് ആരാണെന്നും,
               അദ്ദേഹത്തിനുള്ള അധികാരം എവിടുന്നു ലബിച്ചതാണെന്നും ,ഒരു രാഷ്ട്രത്തിന്റെ ഉദ്ദേശം എന്തായിരിക്കണമെന്നും വിവരി
               ക്കുന്ന പുസ്തകങ്ങൾ നമുക്കു വേണ്ടേ? അവ ഇംഗ്ലീഷിലും സംസ്കൃതത്തിലും ഉണ്ടായിരുന്നാൽ മതിയോ?ഇപ്രകാരംതന്നെ സാ-
               മ്പത്തികശാസ്ത്രഗ്രന്ഥങ്ങളും നമുക്കു് അനേകം കാര്യങ്ങളിൽ മാർഗ്ഗദർശികളായിത്തീരും. ഈ വക ഗ്രന്ഥങ്ങൾ ഉണ്ടാക്കുവാനും
               അവയ്ക്കു പ്രചാരം വരുത്തുവാനും കേരളത്തിലെ വിദ്വജ്ജനങ്ങൾ സശ്രദ്ധം പ്രവർത്തിക്കേണ്ടതാണ്.
                               ഈ ചെറിയ ഉപന്യാസത്തിൽ അനേകം കാര്യങ്ങൾ വിട്ടുപോകാതിരിക്കയില്ല. എങ്കിലും ശാസ്ത്രാഭ്യസനത്തിൽ 
               നിന്നു നമുക്കു കിട്ടുന്ന പ്രകാശം ഏതെല്ലാം വിധത്തിലുള്ള അന്ധകാരങ്ങളെ നീക്കി നമ്മുടെ പുരോഗമനത്തിനു വഴികാണിച്ചു
               തരുമെന്നു് ഇതിൽനിന്നു ഗ്രഹിക്കാമെന്നു തോന്നുന്നു.വർഗ്ഗഭേദം,ജാതിഭേദം,കുലീനത മുതലായവയെക്കുരിച്ചുള്ള ശാസ്ത്രചിന്ത
               കൾ  നമ്മുടെ ചരിത്രത്തിൽ എത്രവലിയ സ്ഥാനത്തെ അർഹിക്കേണ്ടതാണെന്നു നിങ്ങൾക്കുതന്നെ അറിയാം.  പാശ്ചാത്യഭാ 
              ,ഷകളിൽ ഈ വക സംഗതികളെ പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങൾ സുലഭങ്ങളാണു്. ശാസ്ത്രാഭ്യസനംകൊ​ണ്ടുതെളിയാത്ത ബുദ്ധിയെ 
               സാഹിത്യത്തിനു മയക്കുവാൻ സാധിക്കും.നമ്മുടെ നന്മതിന്മകൾ അപ്പോൾ സാഹിത്യകൈരനേറെ ഹൃദയശുദ്ധിയെ ആശ്രയി
               ച്ചിരിക്കും. സ്വതന്ത്രനാകുവാൻ ഇച്ഛിക്കുന്ന മനുഷ്യൻ സാഹിത്യകാരന്റെ അടിമയാകുന്നതു കഷ്ടമായിത്തോന്നുന്നു. അതിനാൽ
               ഇന്നു കേരളീയർ സാഹിത്യത്തിൽ കാണിക്കുന്നപോലെയുള്ള താല്പര്യവും ഉത്സാഹവും ശാസ്ത്രവിഷയങ്ങളിലും കാട്ടിക്കാണണ

മെന്നു ശുഭകാംക്ഷികൾ ആഗ്രഹിക്കുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/293&oldid=169147" എന്ന താളിൽനിന്ന് ശേഖരിച്ചത്