താൾ:Sahithyavalokam 1947.pdf/292

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കേരളവും ശാസ്ത്രപരിശ്രമവും ൨൮ ൧

                            ഇവിടെ നമ്മുടെ ഭാഷയുടെ ദാരിദ്യംതന്നെ കാണുന്നു. ഭാരതീയരുടെ ചിന്തകൾ മിക്കതും ആറു ദർശനങ്ങളെ   
             ആശ്രയിച്ചായിരിക്കും. എന്നാൽ ആറു ദർശനങ്ങൾ ഇന്നവയെന്നും ഓരോ ദർശനത്തിലും ഇന്നിന്ന കാര്യങ്ങളാണ് പ്രതി
             പാദിച്ചിട്ടുള്ളതെന്നും വായിച്ചറിയാൻ മലയാളവ്യാഖ്യാനനം ഞാൻ കണ്ടിട്ടുണ്ട്. പതഞ്ജലയോഗസൂത്രങ്ങളെ ഭാഷാന്തരപ്പെ
             ടുത്തീട്ടുണ്ടെന്നു തോന്നുന്നു. വേദാന്തത്തിലും ഒന്നു രണ്ടു ചെറിയഗ്രന്ഥങ്ങൾ ഉണ്ടായിരിക്കാം. മതിയോ എന്നാണു ചോദിക്കു
             ന്നത്. സംസ്കൃതം അറിയാത്ത ഒരു മലയാളിക്കുവായിച്ചു കാര്യങ്ങൾ ഗ്രഹിപ്പാൻ പറ്റിയ പുസ്തകങ്ങൾ എവിടെ? ഈ പുസ്തകങ്ങ
             ൾ ഉണ്ടായി വായിച്ചു കാര്യങ്ങൾ ഗ്രഹിക്കുന്നതോടുകൂടി അനേകതരത്തിലുള്ള പാശ്ചാത്യപൌരസ്ത്യഭേദങ്ങൾതന്നെ മാഞ്ഞു
             പോകുമെന്നു ഞാൻ വിശ്വസിക്കുന്നുണ്ട്. ഉത്തമസാസ്ത്രഗ്രന്ഥങ്ങളുടെ അഭാവംകൊണ്ടുള്ള കേരളീയരുടെ അജ്ഞതയുടെ
             മൂടലിൽനിന്ന് അവരെ പൂഷണംചെയ്യുന്ന പ്രാസംഗികന്മാരും സമുദായപ്രവർത്തകന്മാരും കേരളത്തിൽ ഇടയ്ക്കിടെ പ്രത്യക്ഷ
             പ്പെട്ടുകാണുന്നതാണ് ഹൃദയഭേദകമായിട്ടുള്ളത്. സന്ദർഭം വിട്ടുദ്ധരിച്ചും,തെറ്റിവ്യാഖ്യാനിച്ചും,മഹാന്മാരുടെ നാമധേയത്തിൽ 
             അസംബന്ധംപ്രലപിച്ചും, ശ്രോതാക്കളെ പിഴപ്പിക്കുന്ന പ്രാസംഗികന്മാരെ കാണുവാനും കേൾക്കുവാനും എനിക്കു നിർഭാഗ്യ
             മുണ്ടായിട്ടുണ്ട്.ഇവിടെ പ്രസ്താവിച്ചപ്രകാരമുള്ള ഗ്രന്ഥങ്ങൽ ഈ നാട്ടിലുണ്ടാവുകയും പഴയ ശാസ്ത്രങ്ങൾക്കുതന്നെ പ്രചാരം
             സിദ്ധിക്കയും ചെയ്താൽ പ്രാസംഗികന്മാർക്ക് ഈ വിധം വൻചതി നടത്തുവാൻ സാധിക്കുന്നതല്ല.
                         മൂന്നാമതു രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങളും ശാസ്ത്രവിഷയങ്ങൾ തന്നെയാണെന്നു നാം  ഓർക്കണം.

അഷ്ടദികപാലന്മാരുടെ അംശങ്ങളെക്കൊണ്ടു സൃഷ്ടിക്കപ്പെട്ടവനാണ് രാജാവെന്നും അതിനാൽ രാജാവിന്റെ ശാസനകൾ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/292&oldid=169146" എന്ന താളിൽനിന്ന് ശേഖരിച്ചത്