താൾ:Sahithyavalokam 1947.pdf/291

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൮ഠ ശാസ്ത്രം_വിവർത്തനം

              നാശാസ്യമായ അനവധി സംഗതികൾ ഉണ്ട് . കയ്യൂക്കുകൊണ്ടു ഇവയെ നിലനിർത്താമെന്നോ മാറ്റാമെന്നോ കരുതുന്നതു  
              വൃഥാവിലായിത്തോന്നുന്നു. സാമ്പത്തികശക്തികൾ ഒരു വശത്തുകൂടി പ്രവർത്തിക്കുന്നുണ്ടായിരിക്കും. എന്നാൽ മറ്റൊരുവശ
              ത്തുകുടി   ശാസ്ത്രചിന്തകളും പ്രവർത്തിക്കേണ്ടത് അത്യാവശ്യമാകുന്നു.ഇന്നത്തെ ചില അനാശാസ്യങ്ങൾ പലതും ശാസത്ര
              സിദ്ധമെന്നു വിശ്വസിക്കുന്ന പാവങ്ങൾ ഉണ്ട് . ശാസ്ത്രാഭ്യാസനംകൊണ്ടല്ലാതെ ഇന്നത്തെ ചില അനാശാസ്യസ്ഥിതികളുടെ
              വൈരൂപ്യവും  ദ്രോഹകാരകത്വവും കാമുവാൻ സാധിച്ചില്ലെന്നു വരും. സംസ്കൃതംകൂടാതേയും ഇതരരാജ്യങ്ങളിൽ ജനങ്ങൾ
              സസുഖം വസിക്കുന്നുണ്ടെന്നും,എന്നാല്ഡ നമ്മുടെ നാട്ടിൽ സംസ്കൃതത്തെ മാത്രം പരിത്യജിച്ചതാണ് വലിയ അബദ്ധമായ
              തെന്നും, ഈ ലേഖകൻ ഒരവസത‌രത്തിൽ പറഞ്ഞു ആദ്യം അദ്ദേഹത്തിന്റെ പ്രീതിയേയും ബഹുമതിയേയും സമ്പാദിച്ചതായി
              ഓർക്കുന്നുണ്ട്. അനേകം നൂറ്റാണ്ടുകളായി വളർന്നും ദുഷിച്ചും വന്ന ഒരു സംസ്കാരത്തോടുകൂടിയ ഈ വന്ദ്യഭൂവിൽ അല്പവിദ്യക
              ളെക്കൊണ്ടു മാറ്റങ്ങൾ വരുത്താമെന്നു വിചാരിക്കുന്നതു തെറ്റാകുന്നു. രാജാറാംമോഹനനും ദയാനന്ദസരസ്വതിയുമായിരിക്കണം
              ഈ വിഷയത്തിൽ നമ്മുടെ മാതൃകാപുരുഷന്മാർ. ഭാരതഖണ്ഡത്തിൽ അഭ്യസിച്ചുപോന്നശാസ്ത്രങ്ങളെ സംസ്കൃതത്തിലോ മാതൃഭാഷ
              യിലോ അഭ്യസിച്ച്  അവയെ  ആധുനികശാസ്ത്രങ്ങളോട് ഒത്തുനോക്കേണ്ടതു നമ്മുടെ കടമയാണ്. ആ കടമ തീർക്കുന്നതോടുകൂടി

നമുക്ക് വന്നുചേർന്നിട്ടുള്ള അബദ്ധങ്ങളെ അറിയാറാകും; ശാസ്ത്രങ്ങൾക്കു നമ്മുടെ ഇടയിൽ ഒരു ഉറച്ച പ്രതിഷ്ഠ ലഭിക്കയും ചെയ്യും.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/291&oldid=169145" എന്ന താളിൽനിന്ന് ശേഖരിച്ചത്