താൾ:Sahithyavalokam 1947.pdf/288

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കേരളവും ശാസ്ത്രപരിശ്രമവും ൨൭൭

 നില്ല. സാഹിത്യം  ഈ മെച്ചവും വെച്ചുകൊണ്ടു വേശ്യകളെപ്പോലെ ചിന്താശൂന്യന്മാരായ അലസന്മാരെക്കൂടി ആശ്ലേഷിക്കുന്നു. സാഹിത്യത്തിൽ അതി സൂക്ഷ്മമായ ചിന്തകളും ഇല്ലാതെകണ്ടില്ല. അതുകൊണ്ടു സാഹിത്യം ചിന്തകന്മാർക്കും   
 ആദരണീയമായിത്തീരുന്നു. ഈ സംഗതികളെക്കൊണ്ടു സാഹിത്യഗ്രന്ഥങ്ങൾ  പരസ്യം ചെയ്താൽ അവ വിറ്റുപോകുന്നു. സാഹിത്യകാരനു് അല്പമായ ഒരു ഉത്സാഹവും  ലഭിക്കുന്നു. എന്നാൽ ശാസ്ത്രഗ്രന്ഥങ്ങൾ പ്രായേണ ചിന്താശീലക‌ ‌
 ന്മാർക്കെ രസിക്കയുള്ളു. മാതൃഭൂമി ആഴ്ചപ്പതിപ്പിലോ മറ്റോ ശാസ്ത്രസംബന്ധമായ ഒരു ലേഖനം കണ്ടാൽ അതു 'ബോറു് ' എന്നു പറഞ്ഞു് അഭിപ്രായകോലാഹലങ്ങളെകൊണ്ടു ശ്രോതാക്കളെ അമ്പരപ്പിക്കുന്ന രസികബാലകുഞ്ജന്മാർ 
 കേരളത്തിൽ  ഒട്ടേറെയുണ്ടു്. അതിനാൽ ശാസ്ത്രഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചാൽ അവ വിറ്റു തീരുവാൻ  പ്രയാസം. അല്ലെങ്കിൽ തച്ചോളിപ്പാട്ടുകൾ അച്ചിലിട്ട കേരളത്തിൽ യുക്തിഭാഷ അച്ചിൽപ്പെടാതിരിക്കുമോ ? എന്നാൽ വിശിഷ്ടസാഹിത്യം
 ലാഭനഷ്ടങ്ങേയോ ജനപ്രീതിയേയോ  നോക്കാതെ സാഹിത്യകാരന്റെ നിറഞ്ഞ ഹൃദയത്തിൽനിന്നു പൊട്ടിഒഴുകുന്നതുപോലെ, കേരളീയരുടെ ഇടയിൽ യഥാർത്ഥശാസ്ത്രതൽപരന്മാരുണ്ടെങ്കിൽ ശാസ്ത്രീയചിന്തകൾക്കു ധാരാളം സ്ഥാന
 മുള്ള ഈ കാലത്തു്  അവരുടെ കപാലാന്തർഭാഗം നിശ്ചലമായിരിക്കുമോ? കേരളത്തിൽ ഒട്ടും ശാസ്ത്രതല്പരന്മാരില്ലെന്നല്ല എന്റെ ആക്ഷേപം.വേണ്ടത്ര ഇല്ലെന്നാണു്. 
                     അധികം പറയുന്നില്ല. പിന്നോക്കം നോക്കുമ്പോൾ പുരാതനകേരളത്തിലെ ശാസ്ത്രപരിശ്രമം അഭിമാനകരമായിരുന്നുവെന്നും, എന്നാൽ ഇപ്പോൾ കേരളത്തിൽ തൃപ്തികരമായ ഒരു പരിശ്രമവും ഇല്ലെന്നുമാണു് ഈ ലേഖകന്റെ

അഭിപ്രായം. ശാസ്ത്രദൃഷ്ടികൊണ്ടല്ലാതെ ഒരു കാര്യത്തിന്റേയും സത്യം വെളിപ്പെടുകയില്ല. വികാരങ്ങളെ എത്രതന്നെ പരി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/288&oldid=169142" എന്ന താളിൽനിന്ന് ശേഖരിച്ചത്