താൾ:Sahithyavalokam 1947.pdf/287

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൭൬ ശാസ്ത്രം-വിവർത്തനം

 തയുക്തികളെ മലയാളപദ്യത്തിൽ വിസ്തരിച്ചു വിവരിക്കുന്നു.പക്ഷെ ഇന്നു് അവയെ വേണ്ടവിധം പഠിച്ചു ഗ്രഹിക്കുന്നവർ  വളരെ ചുരുക്കമായിരിക്കുന്നുവെന്ന പരിതാപകരമായ സംഗതിയും ഇവിടെ പ്രസ്താവിച്ചുകൊള്ളട്ടെ. 
 കരണപദ്ധതിയും യുക്തിഭാഷയും അച്ചിൽ പതിഞ്ഞിട്ടില്ലെന്നുള്ളതുതന്നെ ശാസ്ത്രവിഷയങ്ങളിൽ ഇന്നത്തെ കേരളീയർക്കുള്ള അനാസ്ഥയെ തെളിയിക്കുന്നു.
       ശാസ്ത്രവിഷയകമായി  ഇന്നത്തെ കേരളത്തിന്റെ സ്ഥിതിയെന്താണെന്നു് അല്പം പറഞ്ഞുകൊള്ളട്ടെ. നമ്പൂതിരി ബ്രാഹ്മണരുടെ ധനാഢ്യതയും, സമുദായങ്ങളുടെ ഇടയിൽ പറയുവാൻ പാടുള്ളതും പാടില്ലാത്തതും 
 ആയി അവർക്കുണ്ടായിരുന്ന സൌകര്യങ്ങളും അവർക്കനുകൂലമായിട്ടല്ല വന്നു ചേർന്നതു്. അവർ ക്രമേണ ക്ഷയിച്ചുവന്നു. കേരളബ്രാഹ്മണേതരന്മാരുടെ പ്രഥമാചാര്യനായ തുഞ്ചത്ത് എഴുത്തച്ഛൻ അവർക്കു വിദ്യാസമ്പാ
 ദനത്തിനു മാർഗ്ഗങ്ങൾ സൃഷ്ടിച്ചതോടുകൂടി അവരും വിദ്വാന്മാരാകുവാൻ തുടങ്ങി. അന്നുമുതൽ ഇന്നുവരെ കേരളത്തിലെ അബ്രാഹ്മണർക്കു വിദ്യാവിഷയകമായി അഭ്യുദയം തന്നെയെന്നു ചരിത്രം നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.
 ഇന്നു കൈരളിക്കു പറയത്തക്ക ഒരു സാഹിത്യവും കേരളീയരുടെ ഇടയിൽ പേർ നിലനിന്നുപോരത്തക്ക സാഹിത്യകാരന്മാരും ഉണ്ടു്. കേരളസാഹിത്യസാമ്രാജ്യത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന പുരോഗമനവും വിപ്ലവങ്ങളും
 കേരളത്തിനു് ജീവനുണ്ടെന്ന് ഏവരേയും സമ്മതിപ്പിക്കും . എന്നിരുന്നാലും കേരളീയർ ഇന്നു സാഹിത്യത്തിൽ കാണിക്കുന്ന താല്പര്യം ശാസ്ത്രങ്ങളിൽ കാണിക്കുന്നില്ല. ഇതിനു കാരണം പ്രോത്സാഹനക്കുറവാണെന്നു സമ്മതിക്കാം.

ഗദ്യപുസ്തകങ്ങളിലെ കെട്ടുകഥകൾ ആരേയും രസിപ്പിക്കും. പാട്ടു് ഏതു പാമരനേയും ആനന്ദിപ്പിക്കും. ശ്ലോകം നന്നായാൽ ചൊല്ലുവാനുള്ള സുഖത്തെക്കുറിച്ചു പറയുവാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/287&oldid=169141" എന്ന താളിൽനിന്ന് ശേഖരിച്ചത്