താൾ:Sahithyavalokam 1947.pdf/289

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൭൮ ശാസ്ത്രം_വിവർത്തനം

  ഷ്കരിച്ചാലും, കാര്യബോധമില്ലാത്തവനെക്കൊണ്ടു  പ്രയോജനമില്ലാതെ വന്നേക്കും. ഉപദ്രവകരമായാൽ അതിൽ അതിശയിക്കുവാനുമില്ല. പ്രത്യേകിച്ച് , കേരളത്തിന്റേയും ലോകത്തിന്റെയും ഇന്നത്തെ സ്ഥിതിഗതികളെപ്പറ്റി ആലോചിക്കുമ്പോൾ മൂന്നു             വകുപ്പായ ശാസ്ത്രപരിശീലനത്തിൽ കേരളീയർ പ്രത്യേകം ശ്രദ്ധാലുക്കളാവണമെന്നു തോന്നുന്നത് ഇവിടെ പ്രസ്താവിക്കാം.
                  പാശ്ചാത്യപരിഷ്കാരം  അഭിലഷണീയമോ അല്ലയോ എന്ന പ്രശ്നത്തെ ഒട്ടും തന്നെ തൊടാതെ, പാശ്ചാത്യർക്ക് ഇന്നുള്ള കഴിവുകൾ ലൌകികജീവിതത്തിൽ ഏർപ്പെട്ടവർ കാംക്ഷിക്കേണ്ടവയാണെന്നു തീർത്തുപറയാം. പാശ്ചാത്യർ ഇന്നു മനുഷ്യനു് ഉപകാരപ്രദമായ ദ്രവ്യങ്ങളെയും യന്ത്രങ്ങളെയും ധാരാളം ഉണ്ടാക്കുന്നത് അവരുടെ ഭൌതികവിജ്ഞാനത്തിന്റെ യോഗ്യതകൊണ്ടുതന്നെയാണ്. നമുക്ക് ഭാവിലോകത്തിൽ അവരായുള്ള സംസ്സർഗ്ഗം കൂടിവരികയല്ലാതെ കുറയുകയില്ലെന്നു വിചാരിപ്പാനേ ന്യായം കാണുന്നുള്ളു. അതിനാൽ അവർക്കുള്ള കഴിവുകൾ നമുക്കും അലശ്യം
       ഉണ്ടായിരിക്കേണ്ടതാണു്. അല്ലെങ്കിൽ അന്യോന്യസംസർഗ്ഗത്തിൽ നാം ഇന്നത്തെപ്പോലെ എന്നും തോറ്റുകൊണ്ടിരിക്കും.വിശ്വാസംസ്കാരത്തിൽ  
       പാശ്ചാത്യവിജ്ഞാനങ്ങൾക്കു്  എന്നും ഒരു സ്ഥാനമുണ്ടായിരിക്കയും ചെയ്യും.
             പാശ്ചാത്യവിജ്ഞാനങ്ങൾ വെറും ലൌകികങ്ങളെന്നു ചിന്തിക്കുന്നതും അബദ്ധമത്രെ.ഏതു വശത്തുമുള്ള സൂക്ഷ്മചിന്തകൾക്കും ഭൌതികവിജ്ഞാ
       സമ്പത്തു് അത്യന്തം അപേക്ഷിതവുമാകുന്നു. ഒന്നുമില്ലാത്തതിനെയാണു് നാം നീലിമയോടുകൂടിയ ആകാശമായി കാണുന്നതെന്നും, സൂര്യരശ്മിയിൽ 
       തത്തിക്കളിക്കുന്ന പൊടിയുടെ ഏഴിൽഒരംശമാണു് പരമാണുവെന്നും ശ്ലോകംചൊല്ലി സ്ഥാപിച്ചു് അതിഗഹനമായ വേദാന്തതത്വങ്ങളെ വിവരിക്കു

വാൻ ഉത്സാഹിക്കുന്നതു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/289&oldid=169143" എന്ന താളിൽനിന്ന് ശേഖരിച്ചത്