താൾ:Sahithyavalokam 1947.pdf/284

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കേരളവുംശാസ്ത്രപരിശ്രമവും ൨൭൩

 ചിലതിനേയും ധർമ്മശാസ്ത്രങ്ങളേയും ശാസ്ത്രം എന്നു പറയുമ്പോൾ ഇവയിൽ ആദ്യത്തെ വിധം പിൻബലം അധികം കരുതിയതായികാണാം.ഗണി 
 താദിശാസ്ത്രങ്ങളിൽ രണ്ടാമത്തെ വിധം പിൻബലംമാത്രമേ കാ​ണുകയുള്ളു. ഒരു ത്രികോണത്തിന്റെ ക്ഷേത്രം കാണുവാൻ 'ഉപതാനാർദ്ധത്തെ 
 ലംബംകൊണ്ടു ഗുണിക്കുക' എന്ന നിർദ്ദേശത്തിന്റെ പിൻബലം യുക്തിമാത്രമാകുന്നു. എന്നാൽ യുക്തിയുക്തമായി അന്വേഷണങ്ങൾ നടത്തുമ്പോൾ
 സാധനങ്ങളുടെ ധർമ്മം നമുക്കു ബോദ്ധ്യം വന്നാലും, ഒരു പ്രത്യേകകാര്യംസാദ്ധ്യത്തിനു മാർഗ്ഗനിർദ്ദേശം ചെയ്യുവാൻ സാധിക്കാതെ വന്നേക്കാം.
 ഇവിടെ യുക്തി നമ്മെ വിജ്ഞാനത്തിലേക്കേ എത്തിക്കുന്നുള്ളു; ശാസ്ത്രത്തിലേക്കു എത്തിക്കുന്നില്ല. ഇതായിരിക്കാം ചില പദാർത്ഥമീമാംസകളെ 
 ശാസ്ത്രമെന്നു പറയുവാൻ മടിച്ചു് വിജ്ഞാനമെന്നു പറയുന്നതു്. ഇംഗ്ലീഷിൽ 'സയൻസ് 'എന്ന വാക്കിന്നും വിജ്ഞാനം എന്നുതന്നെയാണല്ലോ അർ
 ത്ഥം.
       സകല നിർദ്ദേശങ്ങളും വിജ്ഞാനത്തിൽ അധിഷ്ഠതമായിരിക്കണമെന്നു നാം ആഗ്രഹിക്കുന്നതിനാലും, സകല വിജ്ഞാനത്തിന്റേയും പരമോ
 ദ്ദേശം കർമ്മത്തിന്നു വൈശിഷ്ട്യവും സാഫല്യവും നൽകുകയായിരിക്കേണ്ടതിനാലും,ശാസ്ത്രശബ്ദത്തിന്നു വിപുലമായ ഒർത്ഥം നല്കി സകല മീമാം   
 സകളേയും അതിൽ ഉൾപ്പെടുത്തുന്നതു യുക്തവും സൌകര്യവുമായിരിക്കും. യുക്തിയോടുകൂടിയ ചിന്തകളെ അടിസ്ഥാനമാക്കാതെ വെറും ആചാ
 രങ്ങളേയും അന്ധവിശ്വാസങ്ങളേയും അടിസ്ഥാനമാക്കിച്ചെയ്യുന്ന നിർദ്ദേശങ്ങളെ ശാസ്ത്രകോടിയിൽ നിന്നു പുറത്തുതള്ളുകയും വേണം. ശാസ്ത്രത്തെ
 ഈവിധം നിർവ്വചിക്കുമ്പോൾ ശാസ്ത്രകോടിയിൽനിന്നു ധർമ്മശാസ്ത്രങ്ങൾ പുറത്തുപോകുമെന്നു ശങ്കിച്ചേണ്ട. ലോകരുടെ സുഖജീവിതത്തിന്നും നിലനി

ല്പിന്നും പറ്റിയതായ മാർഗ്ഗങ്ങളെ നിർദ്ദേശിക്കുകമാത്രമാണല്ലോ ധർമ്മശാസ്ത്രംകൊണ്ടു സാധിക്കേണ്ടതു്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/284&oldid=169138" എന്ന താളിൽനിന്ന് ശേഖരിച്ചത്