താൾ:Sahithyavalokam 1947.pdf/285

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൭൪ ശാസ്ത്രം_വിവർത്തനം

  അതു സയുക്തികമാകണമെന്നു് ഏവരും സമ്മതിക്കയും ചെയ്യും. ഇവിടെ നിർദ്ദേശിച്ചപ്രകാരമുള്ളശാസ്ത്രവും പാശ്ചാത്യരാജ്യങ്ങളിൽ സയൻസ് 
  എന്നു പറയുന്ന മീമാംസാസമൂഹവും ഒന്നുതന്നെയെന്നു് ഇതുവരെ പറഞ്ഞതിൽനിന്നു വ്യക്തമാകുമെന്നു കരുതുന്നു.
        ഇപ്രകാരം നിർവ്വചിക്കപ്പെട്ട ശാസ്ത്രങ്ങളോടു കേരളീയർക്കു മുമ്പുണ്ടായിരുന്നതും ഇപ്പോഴുള്ളതും ആയ മനോഭാവങ്ങളേയും, ആ വിഷങ്ങളിൽ
  ചെയ്തിരുന്നതും ചെയ്യുന്നതും ആയ പരിശ്രമങ്ങളേയും, കുറഞ്ഞൊന്നു പരിശോധിക്കുകമാത്രമാകുന്നു ഈ ലേഖനത്തിൽ ചെയ്യുന്നതു്.എഴുത്തച്ഛനുമു
  മ്പുണ്ടായിരുന്ന കേരളത്തിൽ സാഹിത്യപരമായോ ശാസ്ത്രപരമായോ ഉള്ള പരിശ്രമങ്ങൾ നമ്പൂതിരിബ്രാഹ്മണർ മാത്രമായിരുന്നു ചെയ്തിരുന്നതു്.
  എന്നു് ഏവരും സമ്മതിക്കുമെന്നു തോന്നുന്നു. ആ കാലത്തു് ഇതിനുപയോഗിച്ചിരുന്ന ഭാഷസംസ്കൃതവുമായിരുന്നു. ആ നമ്പൂതിരിമാർ സാഹിത്യ
  ത്തിലെന്നപോലെ_എന്നുപറഞ്ഞാൽ പോരാ, അതിനേക്കാൾ അധികമായി_ശാസ്ത്രവിഷയങ്ങളിൽ താല്പര്യം കാണിച്ചിരുന്നു. വിശ്വവിശ്രുതനാ
  യ ശ്രീശങ്കരാചാര്യരും, അദ്ദേഹത്തന്റെ പ്രഥമശിഷ്യനായ പത്മപാദരും, പ്രസിദ്ധമീമാംസകനായ പ്രഭാകരഭട്ടനും, ചിന്താസാമ്രാജ്യത്തിലെ
  സാമ്രാട്ടുകൾ തന്നെയായിരുന്നു. ഇവരെപ്പോലെ പ്രഭാവസമ്പന്നരായ സാഹിത്യകാരന്മാരെ കേരളത്തിനു് അന്നു സൃഷ്ടിക്കുവാൻ കളിഞ്ഞിട്ടില്ല
  എന്നതുതന്നെ അന്നത്തെ കേരളീയർ ശാസ്ത്രങ്ങളിൽ സാഹിത്യത്തിലേക്കാൾ തല്പരന്മാരായിരുന്നു എന്നു കാണിക്കുന്നുണ്ടു്.
           ശില്പവിദ്യയിലും ജ്യോതിഷത്തിലും അന്നത്തെ ബ്രാഹ്മണരുടെ പ്രവൃത്തി വിദ്വാന്മാരുടെ മതിപ്പിൽ ഇന്നും കേരളത്തിനു് ഒരദ്വിതീയസ്ഥാനം

നല്കുന്നുണ്ടു്. ഗോളദീപികാദിവിശിഷ്ടഗ്രന്ഥങ്ങളുടെ കർത്താവായ പരമേശ്വരാചാര്യൻ ക










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/285&oldid=169139" എന്ന താളിൽനിന്ന് ശേഖരിച്ചത്