താൾ:Sahithyavalokam 1947.pdf/283

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കേരളവും ശാസ്ത്രപരിശ്രമവും.

                                        _______
                                                                    (പി.കെ.കോരു,എം.ഏ.എൻ.റ്റി.)
              
        മലയാളഭാഷയിൽ ശാസ്ത്രം എന്ന വാക്കിന്റെ അർത്ഥത്തിന്നു് അല്പം അവ്യവസ്ഥത വന്നു ചേർന്നിട്ടുള്ളതായിത്തോന്നുന്നു.'നാലു വേദങ്ങളും ആറു  
  ശാസ്ത്രങ്ങളും' എന്നു പറയുന്നേടത്തു വ്യാകരണം തുടങ്ങിയ ആറു വേദാംഗങ്ങളെയാകുന്നു ശാസ്ത്രശബ്ദംകൊണ്ടു സൂചിപ്പിക്കുന്നതു്.മറ്റൊന്നുംതന്നെ ശാസ്ത്ര
  മല്ലെന്നു ധ്വനിക്കുകയും ചെയ്യുന്നു. എന്നാൽ 'ശബ്ദതാരാവലി'യിൽ വേദാന്തത്തെക്കൂടി ഒരു ശാസ്ത്രമായിപ്പറയുന്നു.തർക്കശാസ്ത്രം എന്നു സാധാരണമായി
  പറയാറുണ്ടു്. എങ്കിലും സാംഖ്യം,യോഗം, വൈശിഷികം,മീമാംസ എന്ന മറ്റുദർശനങ്ങളെ സാധാരണ ശാസ്ത്രമായിപ്പറയാറില്ല. ഇന്നു ആംഗ്ലേയപാഠശാല
  കളിൽ പഠിപ്പിച്ചുവരുന്ന സയൻസ് വിഷയങ്ങളെ ഒന്നൊഴിയാതെ ശാസ്ത്രങ്ങളെന്നു പറയുന്നു. ഗണിതശാസ്ത്രം,ഭൌതികശാസ്ത്രം,രസശാസ്ത്രം  എന്നിവ
  യെല്ലാം ഇന്നു സുപ്രസിദ്ധശബ്ദങ്ങളാണു്. എന്നാൽ ചിലർ 'ശാസ്ത്രം' എന്ന ശബ്ദം ചിലേടങ്ങളിൽ പറ്റുമോ എന്നു ശങ്കിച്ചിട്ടെന്നപോലെ അതിന്നു പകരം
 'വിജ്ഞാനീയം' എന്നുപയോഗിക്കാറുണ്ടു്.
      'ശാസ്ത്രം' എന്ന ശബ്ദത്തിന്നു 'ശാസിക്കുന്നതു് _ നിർദ്ദേശിക്കുന്നതു് ' എന്നാണല്ലോ അർത്ഥം. നിർദ്ദേശം രണ്ടുപ്രകാരത്തിലാവാം. വൈദികമോ  രാജ
  കീയമോ ആയ അധികാരത്തിന്റെ പിൻബലത്തോടുകൂടി കാര്യങ്ങൾ ഇന്നിന്നവിധം ചെയ്യണമെന്നു നിർദ്ദേശിക്കാം. അല്ലെങ്കിൽ യുക്തിയുടെ പിൻബല

ത്തോടുകൂടിയും ഇതുചെയ്യാം. വേദാംഗങ്ങളിൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/283&oldid=169137" എന്ന താളിൽനിന്ന് ശേഖരിച്ചത്