താൾ:Sahithyavalokam 1947.pdf/282

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അദ്ധക്ഷപ്രസംഗം ൨൭൧ ൨൭൧.

                        തദർത്ഥംചെയ്യുന്ന ഏതുപരിശ്രമവും ഒരിക്കലും  വ്യർത്ഥമായി കണക്കാക്കാൻ പാടുള്ളതല്ല. ലോകത്തിൽ എത്രയോ ദൂരത്തിലുള്ള സ്ഥലങ്ങപോലും പ്രിതിനിമിഷം  നമുക്കടുത്തുവരുന്നതുകൊണ്ട് 
                        എല്ലാഭാഷകളിലും ഒരെ സാങ്കേതികശബ്ദം സ്വീകരിക്കുന്നതിൽ വിരോധമുണ്ടോ എന്നും ആലോചിക്കേണ്ടതാണു്. 
                                 ഇതു സാദ്ധ്യയമാണെങ്കിൽ നമുക്കു് ഏതദ്വിഷയകമായ ശ്രമത്തിൽ ഒരു വലിയ ലാഭം സമ്പാതിക്കാൻ കഴിയും.ഈ അഭിപ്രായം നവീനശാസ്ത്രങ്ങളെ മാത്രം അല്ലാതെ,നമ്മുടെ പുരാത
                        നമായ ആയുർവേദം,ജ്യോതിഷം മുതലായ സാഹിത്യശാസ്ത്രങ്ങതന്നെതുലോം ദുർല്ലഭമായിരിക്കുന്നു. ശരീരശാസ്ത്രം, സസ്യശാസ്ത്രം, ഗണിതശാസ്ത്രം മുതലായ പല ശാസ്ത്രഗ്രന്ഥങ്ങൽ ഇനിയും 
                        ഉണ്ടാകേണ്ടതായിരിക്കുന്നു. നവീനശാസ്ത്രങ്ങളുടെ കഥ പറയേണ്ടതുമില്ല."ജനനീ ജന്മഭൂമിശ്ച സ്വർഗ്ഗാദപിഗരീയസീ"എന്നുള്ള ആപ്തവാക്യം സ്മരിക്കുമ്പോൾ, മറ്റുഭാഷകളിലുള്ള യൈതൊന്നു
                        കൊണ്ടും നമുക്കു തൃപ്തിപ്പെടാവുന്നതുമല്ല. അതിനാൽ ശാസ്താഭിവൃദ്ധിക്കുതകുന്ന മാർഗ്ഗങ്ങളാരാഞ്ഞു് നമ്മുടെ ഭാഷയേയും  തദ്വിഷയത്തിൽ സമ്പന്നയാക്കിത്തീർക്കേണ്ട ഭാരം സാഹിത്യപരി 
                        ഷത്തിനു് ഉണ്ടെന്നുള്ളകാര്യം വിനയപുരസ്സരം ഞാൻ ഉൽബോധിപ്പിച്ചുകൊള്ളുന്നു.
                                                     "സ്വാതന്ത്ര്യത്തൊടെ ധൈര്യമൊത്തു നിതരാ-
                                                         മൌദാര്യവും ചേർന്നു നൽ
                                                      ചേടഃസ്ഫീതവികാസമാർന്ന സുജനം 
                                                         ധാരാളമുണ്ടാകണം;
                                                      ഭൂതന്നിൽ തരമോടു തിങ്ങിന തമ-
                                                                     സ്സെല്ലാം തകർന്നീടണം;
                                                     ശ്രീ തിങ്ങീടണമെങ്ങുമീശ്വാരവിചാ-

രംതാൻ വിളങ്ങീടണം."










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/282&oldid=169136" എന്ന താളിൽനിന്ന് ശേഖരിച്ചത്