താൾ:Sahithyavalokam 1947.pdf/276

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അദ്ധ്യക്ഷപ്രസംഗം ൨൬൫

                           ഭാഷാശൈലിയും  ദൂരത്തുപേക്ഷിച്ച്  അതിവികൃതങ്ങളായ അനുകരണങ്ങളെക്കൊണ്ടു ഭാഷാസാഹിത്യം  നിറയ്ക്കുവാൻ
                           പലരും ശ്രമിച്ചിട്ടുണ്ട് . ഈ  ശോച്യാലസ്ഥയെ  പരിഹരിക്കുന്നതിനുള്ള മാർഗ്ഗം വിവർത്തനത്തിൽ ചില മൂലതത്വങ്ങൾ
                           സ്വീകരിക്കുകയാണ് . യശശ്ശരീരനായ  വെണ്മണി  അച്ഛൻനമ്പൂതിരിപ്പാട്  ഈ വിഷയത്തെപ്പറ്റി ഇപ്രകാരം അഭിപ്രായ
                           പ്പെട്ടിരിക്കുന്നു. "അന്യഭാഷയിലുള്ള വാക്യത്തിന്റെ അര്ത്ഥത്തെ അതിന്റെ സ്വാരസ്യത്തോടുകൂടി ഗ്രഹിച്ചിട്ടു മനസ്സുകൊ
                           ണ്ട് ആദ്യംതന്നെ ഒരു പ്രതിപദതർജ്ജിമ ചെയ്തുവക്കണം  പിന്നെ അതിലെ സാരാംശം ലേശംപോലും വിടാതെ സ്വഭാ
                           ഷാവാചകരീതിയിലാക്കണം . അതു പിന്നെയും പിന്നെയും പരിശോധിച്ച  വാചകഭംഗി  വരുത്തണം . രചനാരീതി കേവ
                           ലം  സംസാരിക്കുമ്പോഴത്തെപ്പോലെ എളുപ്പത്തിൽ അർത്ഥം മനസ്സിലാകുന്ന വിധത്തിലായിരിക്കണം . ഇങ്ങനെ പല
                           വട്ടം  നല്ലവണ്ണം പ്രയത്നംചെയ്തു സമ്പാദിക്കുന്ന ഭാഷാന്തരമേ സഹൃദയന്മാർക്കു ആസ്വദിപ്പാൻ പുറത്തേക്കു കൊടുക്കാവൂ".
                           ഈ  വന്ദ്യകവിയുടെ അഭിപ്രായപ്രകാരം തർജ്ജിമ ചെയ്യുവാൻ  പുറപ്പെടുന്നത് ഒരു ഗ്രന്ഥം സ്വയം വിചാരിക്കുന്നതിന്ന
                           തിനേക്കാൾ അധികം ബുദ്ധിമുട്ടുള്ളതാണെന്നു പ്രത്യക്ഷമാണല്ലൊ. എങ്കിലും വാസനാമൂർത്തികളായ കവികൾക്ക് ഈ
                           മാർഗ്ഗം നിഷ്പ്രയാസമായി തോന്നിയിട്ടുണ്ട് . മഹാകവി കുഞ്ഞിക്കുട്ടൻതമ്പുരാന് 'ലോങ്ഫെല്ലൊ'വിന്റെ Psalm 
             of Life എത്ര സുന്ദരമായി തർജ്ജിമചെയ്യുവാൻ സാധിച്ചു!
                              "Art is long and time is fleeting
                               And our hearts,through stout and brave
                               Still,like muffled drums,are beating
                               Funeral marches to the grave".
                                                       

എന്ന ഭാഗം,










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/276&oldid=169130" എന്ന താളിൽനിന്ന് ശേഖരിച്ചത്