താൾ:Sahithyavalokam 1947.pdf/277

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൬൬ ശാസ്ത്ര_വിവർത്തനം

                                        "കലകൾക്കിതിരില്ല , കാലമുദ്യൽബലമോടുന്നു കനത്തുറച്ച ഹൃത്തും  
                                          ചുടലപ്പടഹപ്പടിക്കു താളത്തൊടുതൻ നീളെയടിച്ചുകൊണ്ടിരിപ്പൂ" 
               എന്നു തർജ്ജിമചെയ്തിരിക്കുന്നതു വായിക്കുമ്പോൾ മൂലമേതാണെന്നുള്ള സംശയം തോന്നിപോകുന്നു. എന്നാൽ അവിടേ 
               ക്കുതന്നെയും "ഹാംലറ്റു" തർജ്ജിമചെയ്തപ്പോൾ ആ വിജയം കരസ്ഥമാക്കാൻ സാധിച്ചില്ല. ഇതിൽനിന്നും ഒരു സംഗതി 
               വെളിപ്പെടുന്നു. കാവ്യം  വ്യംഗ്യഭൂയിഷ്ടമായിരിക്കുമ്പോൾ  അതിൽ അന്തർഭവിച്ചിരിക്കുന്ന ആശയങ്ങളെല്ലാം ഭാഷാന്തര  
               ത്തിൽ  വരുത്തുന്നകാര്യം  ശ്രമസാദ്ധ്യമാണ്. 
                                      "തൽസേവാര്ത്ഥം  തരുണസഹിതാസ്താമ്രപാദാരവിന്ദാ-
                                       സ്താമ്യന്മാദ്ധ്യാഃ  സൂനഭരനതാസ്താരഹാരാവലൂകോഃ 
                                       താരേശാസ്യാസ്തരളനായനാ സ്തർജ്ജിതാംഭോദകേശ്യ-
                                       സ്തത്രസ്ഥാസ്സ്യുഃ  സ്തബകിതകരാസ്താലവൃന്തൈസ്തരുണ്യഃ"
               എന്ന ആദിപ്രധാനമായ ശൂകസന്ദേശശ്ലോകം,
                                                "കാന്തന്മാരൊത്തു കാൽത്താർ, കടി കടുകളവിൽ
                                                                ക്ലാന്തമദ്ധ്യം, കനത്തിൽ-
                                                 ക്കാന്തിപ്പെട്ടുള്ള കൊങ്കക്കട, മഴകുകല-
                                                                ർന്നാടിടും കമ്രഹാരം,
                                                 കാന്തത്തിങ്കൾപ്രഭാസ്യം, കളിയുടയ കയൽ-
                                                                ക്കണ്ണു , കാർകൂന്തലേവം-
                                                 കാന്ത്യാ കല്യാണിമാർ കൈവിശിറിയൊടവിടെ-
                                                                ദ്ദേവസേവയ്ക്കുംകൂടും"
                എന്നു തർജ്ജിമചെയ്ത അവുടുത്തെപ്പോലെ സരസ്വതീപ്രസാദം സിദ്ധിച്ചിട്ടുള്ളവർ ലോകത്തിലെവിടെയും അസുലഭമായി
                കാണുകയുള്ളു.
                       വിവർത്തനത്തിൽ ഫലിതസമ്മിശ്രമായ ഒരു വ്യാഖ്യാനരീതിയാണ് മഹാകവി കുഞ്ചൻനമ്പാർ സ്വീകരിച്ചിരിക്കുന്നത് :
                                                  "കർണ്ണാരുന്തൂദമന്തരേണ മണിതം ഗാഹസ്വ കാകി സ്വയം
                                                    മാകന്ദ മകരന്ദശാലിനമിഹ ത്വാം മന്മഹേ കോകിലം "

എന്ന സ്കൃതശ്ലോകം അദ്ദേഹം എങ്ങനെ വിവർത്തനം ചെയ്തിരിക്കുന്നു എന്നു നോക്കുക!










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/277&oldid=169131" എന്ന താളിൽനിന്ന് ശേഖരിച്ചത്