താൾ:Sahithyavalokam 1947.pdf/267

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അണിഞ്ഞതു കണ്ട് കവിതാ ദേവി ഭയപ്പെട്ടുപോയി .250ൽ പരം ചെറുകഥകൾ ഈ പ്രായത്തിനുള്ളിൽ എഴുതിയിട്ടുള്ള ശ്രീ.തകഴി ശിവശങ്കരപ്പിള്ള ഒരു തലപ്പാവുധരിച്ച്,കീറിത്തുടങ്ങിയ കോട്ടുമിട്ട്,കക്ഷത്തിൽ ഒരു കെട്ടു കേസുമായി ,തകഴിയിൽ നിന്നു അമ്പലപ്പുഴയ്ക്കു 'പതിവായി രണ്ടു നേരം നടക്കുന്നതു ഞാൻ കണ്ടിട്ടുണ്ട് . ശ്രീ. വൈക്കം മുഹമ്മദ് ബഷീറിന്റെ ശിരസ്സിലേക്കു നോക്കിയാലറിയാം, അദ്ദേഹത്തിന് താങ്ങേണ്ടിവന്ന ജീവിതഭാരം. ശ്രീ. കേശവദേവിൻെ കഥയും ഇതിൽ നിന്നും വ്യത്യസ്തമല്ല. സാഹിത്യ പഥത്തിൽ ഊ൪ജ്ജിതമായി പ്രവ൪ത്തനം ചെയ്തു കൊണ്ടിരിക്കുന്നവ൪ക്കെല്ലാം ലഭിക്കുന്ന പ്രതിഫലമിതാണെങ്കിൽ കൈരളിക്കഭിമാനിക്കാ൯ സാദ്ധ്യമല്ല '

   പ്രസിദ്ധികരണ കേനങ്ങൾ സമുചിതമായ  പ്രതിഫലം അറി‌‌‌ഞ്ഞു  നല്കുന്നില്ലെകിൽ ആജ്ഞാപിച്ചു  വാങ്ങുവാൻ  ത്രാണിയുണ്ടാക്കുന്ന ഒരു  സംഘടനയുടെ ആവശ്യം ഇന്നു നാം അനുഭവിക്കുന്നു. ഇയ്യിടെ ഒരു  മാസികയിൽ  ശ്രീ.  ശ്രീപതിറായി സാഹിത്യകാരന്മാരുടെ  ഇടയിൽ  അഖില ഭാരതവ്യാപ്തിയുള്ള ഒരു 'TRADE UNION'ഉണ്ടായാൽ  കൊള്ളാമെന്നു നിർദ്ദേശിച്ചിരിക്കുന്നതു കണ്ടു. കേരളത്തിൽ  അതു കൂടിയേ തീരു. 

പ്രതിഫലത്തിനുവേണ്ടി എഴുതുബോൾ സാഹിത്യഗുണം മുഖം ചുളിക്കുമെന്ന് ഒരു ധാരണയുണ്ട്; ആയിക്കൊള്ളട്ടെ . എന്നാൽ സാഹിത്യഗുണം ഉദാരമായതോതിൽ തിങ്ങി നില്ക്കുന്ന ക്യതികൾ ഉണ്ടായിക്കഴിഞ്ഞാൽ അവയ്ക്ക് പ്രതിഫലം കൊടുത്തുകൂടെ? തിരുവിതാംകൂ൪സ൪വകലാശാലയ്ക്കും മദ്രാസ് സർവകലാശാലയ്ക്കും പ്രോൽസാഹന പരമായ പലതും ഈ വിഷയത്തിൽ ചെയ്യാ൯ കഴിയും. ആ സ്താപനങ്ങളെ തട്ടിയുണ൪ത്തുവാൻ ഒരു നേരിയ ശബ്ഭമെക്ഖിലും പരിഷത്തു പുറപ്പെടുവിച്ചാൽ കൊള്ളാം . സൂര്യൻെ രഥത്തിൽ കെട്ടേണ്ട കുതിരകളെ കട്ടവണ്ടിവലിക്കാൻ ഉപയോഗിക്കുന്നതു് കഷ്ടമല്ലേ ? അവരർഹിക്കുന്നത് അവരർഹിക്കുന്നതു് അവർക്കു കൊടുക്കുക . വന്ദനം!










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/267&oldid=169121" എന്ന താളിൽനിന്ന് ശേഖരിച്ചത്