താൾ:Sahithyavalokam 1947.pdf/268

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശാസ്ത്രം- വിവർത്തനം

                                                                                                                                അദ്ധ്യക്ഷപ്രസംഗം                                          
                                                                                            
                                                                                                                        ( ഡി.പത്മനാഭനുണ്ണി  എം.ഏ.)
                                                                     
                                                                       മാന്യമഹതികളെ, മഹന്മാരെ,      

ഇക്കൊല്ലത്തെ സാഹിത്യപരിഷത്തിന്റെ നവയോഗങ്ങളേയും നവരാശികളായി കണക്കാമെങ്കിൽ ,ചാരവശാൽ അഷ്ടമഭാവാധി പത്യമാണ് എനിക്കു ലഭിച്ചിട്ടുള്ളത്. അഷ്ടമത്തിൽ ബുധശുക്രന്മാരൊഴിച്ച് മററു ഗ്രഹങ്ങൾ നിൽക്കുന്ന പക്ഷം അതിന്റെ ഫലം ദോഷകരമായിട്ടാണ് ജ്യോതിശ്ശാസ്ത്രജ്ഞന്മാർ ഗണിച്ചുപോരുന്നത്. ബുധൻ വിദ്വാനും, ശുക്രൻ വിഷമേക്ഷണനുമാകുന്നു. ഈ രണ്ടു അവസ്ഥകളും എനിക്കില്ലാത്തതുകൊണ്ടു എന്നെ ദോഷഭൂയിഷ്ഠങ്ങളായ ഇതരഗ്രഹങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി സദസ്യർ അനുഭവിക്കേണ്ട ഫലം പറയേണ്ടിയിരിക്കുന്നു . എങ്കിലും ഇന്ന് ഈ സദസിന്റെ ആദ്ധ്യക്ഷ്യം വഹിക്കുന്നതിനെ എനിക്കു ലഭിച്ചിട്ടുള്ള ഈ സദവസരത്തെ ഞാൻ ഹാർദമായി അഭിനന്ദിക്കുന്നു. ഇതിന് എനിക്കവസരം നൽകിയ പരിഷദ്ഭാരവാഹികളോടു ഒരു ക്യതജഞതയുംമാമൂലനുസരിച്ച് ഞാൻ പ്രസതാവിക്കേണ്ടതാണ്. എന്നാൽ എനിക്കു എപ്പോഴും സത്യം പറഞ്ഞാൽക്കൊള്ളാമെന്നാഗ്രഹമുണ്ട്. ചിലപ്പോഴൊക്കെ സത്യം പറയാറുമുണ്ട്. . രണ്ടു മൂന്നു ദിവസങ്ങളായി പരിഷദ് ഭാരവാഹികളിൽ നിന്നും എനിക്കു ലഭിച്ചിട്ടുള്ള










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/268&oldid=169122" എന്ന താളിൽനിന്ന് ശേഖരിച്ചത്