താൾ:Sahithyavalokam 1947.pdf/266

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒന്നു രണ്ടുവർഷത്തിനുള്ളിൽ ചിലവാകേണ്ടതലേ ? എന്നാൽ, പാഠപുസ്തകമല്ലെങ്കിൽ അഞ്ഞൂറു പ്രതിപോലും ചിലവാകാറില്ലെന്നാണു് പ്രസാധകന്മാർ പിറുപിറുക്കുന്നതു്. പണം കൊടുത്തു മലയാളപുസ്തകം വാങ്ങുകയില്ലെന്നു് വ്രതംനോറ്റിട്ടുള്ളവരാണു് നമ്മുടെയാളുകൾ.ഒരു പുതിയ പുസ്തകം പുറത്തായെന്നു പരസ്യം കണ്ടാലുടൻ 'ചെറുതെ അയച്ചുതരണേ' എന്നു് സകലഗ്രന്ഥശാലകളും ഗ്രന്ഥകർത്താവിനോടു് യാചനതുടങ്ങുകയായി . നല്ല പുസ്തകങ്ങൾ വില കൊടുത്തു വാങ്ങാനുള്ള സന്നദ്ധത എന്നാണു് മലയാളിക്കുണ്ടാകുക ?

         മറ്റൊരാപത്തുകൂടി   വന്നുകൂടിയിട്ടുണ്ടു്. തിരുവിതാംകൂറിലെ (കൊച്ചിയിലെ   നിശ്ചയമില്ല) പല  സാഹിത്യകാരന്മാരുടെ  പ്രശസ്മിക്കും   ഭാരതപ്പുഴ  നീന്തിക്കടന്നു്   മലബാറിലേക്കു്   തല  കാണിക്കാൻ  കഴിയാതെവരുന്നു   അതേപടിതന്നെ  ഇങ്ങോട്ടും. സഞ്ജയനെ   പരിചയമില്ലാത്ത  തിരുവിതാംകൂറുകാരുണ്ടു്;  സി.വി. രാമൻപിള്ളയെക്കുറിച്ചു  കേൾക്കാത്ത  മലബാറുകാരുമുണ്ടു്;കഷ്ടം! അഖിലകേരളവ്യപ്തിയുള്ള  സാഹിത്യസംഘടനകളും  വർത്തമാനപത്രങ്ങളും  പുസ്തകവ്യപാരശാലകളും   ഉണ്ടായാൽ   ഈ  കുറച്ചു   വളരെ  വേഗം  നികന്നുപോകും. മലയാളകൃതികൾക്കുള്ള   മാർക്കറ്റ് അത്രത്തോളമെങ്കിലും  വികസിക്കേണ്ടതല്ലേ ? 
         കേൾവികേട്ട   സാഹിത്യകാരന്മാർക്കുപോലും  പരിത:സ്ഥിതികളുടെ  നിർബന്ധംകൊണ്ടു്   തങ്ങളുടെ  കൃതികളുടെ  പകർപ്പവകാശം   ഇരുപതും  മുപ്പതും  രൂപയ്ക്ക്കൊടുക്കേണ്ടിവന്നിട്ടുണ്ടു്. സന്ദർഭങ്ങളെ  പ്രയോജനപ്പെടുത്തി   സാധുവായ  സാഹിത്യകാരനെ   ഞെക്കിപ്പിഴിയാൻ  പ്രസിദ്ധീകരണശാലക്കാർക്കു യാതൊരു  മടിയുമില്ല. 

കൈരളിയുടെ പ്രസിദ്ധിപെറ്റ കുട്ടികളാണെല്ലോ ശ്രീ : ചങ്ങമ്പുഴയും ശ്രീ:പാലാ നാരായണൻനായരും. അടുത്തകാലത്തു് അവർ 'ഉദരംഭര​ണവ്യഗ്രത' നിമിത്തം കാക്കിക്കുപ്പായം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/266&oldid=169120" എന്ന താളിൽനിന്ന് ശേഖരിച്ചത്