താൾ:Sahithyavalokam 1947.pdf/265

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കവിതയെ വാഴ്ത്തേണ്ടതുതന്നെ.അതിന്റെ കുളുർമ്മയിൽ ലയിച്ചുകൊള്ളു.വല്ലപ്പോഴും കവിതയെക്കൂടി സ്മരിക്കണമെന്നേയുള്ളൂ. ഇല്ലെങ്കിൽ കഷ്ടമാണ്. ഹൃതയമോയുമ്പോഴും ചന്ദനതിരി പരിസരത്തിൽ പരിമളം പരത്തുന്നമാതിരി ദാരിദ്ര്യത്തിൽ എരിപൊരികോള്ളുമ്പോഴും അന്യന്റെ ആഹ്ലാദത്തിനുവേണ്ടിക്കൂടി സാഹിത്യേവനംച്ചെയ്യുന്ന വളരെപ്പേരുണ്ട്.സരസ്വതീകടാക്ഷം സിദ്ധിച്ചവരെ രാജമന്ദിരങ്ങളും പ്രഭുസങ്കേതങ്ങളും പുലർത്തിവന്നിരുന്ന കാലം പൊയ്ക്കഴിഞ്ഞു.ഇന്ന് സാഹിത്യം ഉപജീവനമാർഗ്ഗമാക്കിയിട്ടുള്ളവർ മറുനാടുകളിൽ ധാരളമുണ്ട്. മലയാളത്തിൽ മാത്രമേസാഹിത്യകാരന് വെറുംകൈയ്യോടെ നില്ക്കേണ്ടിവന്നിട്ടള്ളൂ. സാഹിത്യസേവനം ഉതികിയിട്ടില്ല.കലാഭിരുപിയുടെ കാമുകൻ ജീവിതസന്ധാരത്തിന് മറ്റുമാർഗ്ഗങ്ങൾ തേടിക്കൊള്ളണം നമ്മുടെ നാട്ടിൽ. ഒരു കവി ഒരുകവിതയോ കഥയോ എഴുതുന്നു.അതു പ്രസിദ്ധപ്പെടുത്തുന്ന പത്രം പ്രതിഫലത്തിനാണ് വില്ക്കുന്നതു്.ആ ലേഖനം മുദ്രണം ചെയ്യുന്ന അച്ചുനിരത്തുന്നവന് അണ കൊടുക്കാം.ആ പത്രം വില്ക്കുന്ന കുട്ടികൾക്കും കൂലിയുണ്ട്. പക്ഷേ ലേഖനമെഴുതിയ കവികൾക്കുമാത്രം കിട്ടുന്നത്, കൂടിപ്പോയാൽ ഒരു 'കൃതജ്ഞത'; ചിലപ്പോൾ ശകാരവും നമ്മുടെ ലേഖനകർത്താക്കൾക്ക് വിശക്കുന്ന വയറില്ലെന്നാണ് പത്രക്കാരുടേയും മാസികക്കാരുടേയും വിചാരം . പ്രതിഫലം സമുചിതമായ തോതിൽ ലഭിക്കായ്കകാരണം സാഹിത്യകാരന് കൃഷിപ്പണിമുതൽ ഇൻഷ്വറൻസ് ഏജൻസിവരെയുള്ള പ്രവത്തിമണ്ഡലങ്ങൾ സ്വീകരിക്കേണ്ടിവരുന്നുവെന്ന് ഇയ്യിടെ ഒരു ഹിന്ദിസാഹിത്യകാരൻ വിലപിച്ചിരിക്കുന്നതു കണ്ടു.

മലബാറിലും കൊച്ചിയിലും തിരുവിതാംകൂറിലുമായി ഒരു നല്ല പുസ്തകത്തിന്റെ പതിനായിരം പ്രതിയെങ്കിലും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/265&oldid=169119" എന്ന താളിൽനിന്ന് ശേഖരിച്ചത്