താൾ:Sahithyavalokam 1947.pdf/264

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കവികൾക്കു കിട്ടുന്ന പ്രതിഫലം

                  (ടി.എൻ.ഗോപിനാദൻ നായർ ബി.എം)

സ്നേഹിതരേ,

                 മാഞ്ഞു മറയാൻ ഭാവിക്കുന്ന ത്രിസന്ധ്യയുടെ ക്ഷീണഭാവം അന്തരീക്ഷത്തിലും നിങ്ങളുടെയെല്ലാം മുഖത്തും വ്യാപിച്ചുതുടങ്ങുന്നത് കണ്ടുകൊണ്ടിരിക്കുന്ന ഞാഎങ്ങനെയാണ്ഒരു പ്രസംഗംകൊണ്ടു  നിങ്ങളെ പ്രസാദിപ്പിക്കേണ്ടതെന്നറിയില്ല.പ്രസംഗങ്ങൾ വളരെ കഴിഞ്ഞിരിക്കുന്നു.നിങ്ങൾക്കു മുഷിവു തോന്നുബോൾ ഒന്നു മൂളിയാമതി-ഞാൻ മൂകനായിക്കൊള്ളാം.

'കവികൾക്ക് കിട്ടുന്ന പ്രതിഫലം' എന്നാണ് എന്റെ പ്രസംഗവിഷയം.

        കവികളിൽ  കമ്മ്യൂസ്റ്റുകളുണ്ട്.സമത്വവാദികളുണ്ട്.പുരോഗമനമുണ്ട്.'പിൻനോക്കി' കളുണ്ട്.ശ്രദ്ധാഭാസന്മാരുണ്ട് .സന്യാസികളുണ്ട് . സകല തരക്കാരും മതക്കാരുമുണ്ട്. അവരിൽ പലരുടേയും ക്രിതികളെക്കുറിച്ചും ഇവിടെ തിരിച്ചും മറിച്ചും ചർച്ച ചെയ്യുകയുണ്ടായി. ചില കവിതകൾ ഉദ്ധരിച്ച് "ഹാ!എത്ര രസമായിരിക്കുന്നു!" എന്നും വാഴ്ത്തുന്നതുകേട്ടു. ചിലരുടെ ചെറുകഥകൾ കൈരളിയുടെ കനകമോതിരങ്ങളാണെന്നു് തീർപ്പുകല്പിച്ചു.അവയ്ക്കെല്ലാം ലഭിക്കുന്ന പ്രതിഫലത്തെക്കുറിച്ചു് ആരായുന്നതു് രസകരമായിരിക്കും. പരിഷത്തിന്റെ പ്രസംഗമണ്ഡപമാണല്ലോ അതിനു‌‌പറ്റിയസ്ഥാനം.

ടാഗോറിന്റെ ഒരു വരി ഓർമ്മവരുന്നു. Thank the flame for its light;But do not forget the lamp holder standing in the shade with constancy of patience.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/264&oldid=169118" എന്ന താളിൽനിന്ന് ശേഖരിച്ചത്