താൾ:Sahithyavalokam 1947.pdf/263

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എന്നാണ് അദ്ദേഹത്തിന്റെ ഗാനം. ഉന്മുഖമായ കവിയുടെ ആത്മാവ് പരമാത്മാവിനോടുള്ള പ്രണയത്തിലും തജ്ജന്യമായ നിവൃതിയിലും എത്തിച്ചേരുന്നതിൽ അത്ഭുതമില്ല.

                    "ധീരമാം ഭവദ്രുപം കാണുന്നു ഞാനിക്കൊച്ചു-
                    നീരലതോറും താപം നിന്നെത്താൻ സ്മരിപ്പിപ്പൂ
                    ചേണുറ്റ നിൻ ചൈതന്യമൊന്നുതാനോരേമട്ടിൽ
                     കാണുവാനെകണ്ണിന് കാഴ്ച നീയരുളായ്കിൽ
                   നിദ്രയിൽ പിറന്ന ഞാൻ നിദ്രയിൽ ജീവിച്ചേനെ
                   നിദ്രയിലവസാനകാലത്തു ലയിച്ചേനെ"
       നമ്മുടെ ആത്മാക്കളും ഉന്മുഖങ്ങളായിരിക്കേ  നാം ഈ സൗഹൃദയപങ്കത്തിൽ ലയിക്കുകയും ഈ നിത്യസമ്മേളനത്തിൽ നിർവൃതികൊള്ളുകയും ചെയ്യാതിരിക്കയില്ല.സാധാരനാശീലന്മാരായ മഹർഷിമാരാൽ സംസ്ഥാപിതമായ  ആർയ്യാസംസ്കാരം കൺമുന്വിലിരക്കുബോൾ ഏരാദൃശമായ ഐക്യനിവ്വൃതിയിൽ നിന്ന് ഏതൊരു ഗുണമാണ് സമുധായത്തിന് സിദ്ധിക്കുന്നതെന്ന ചോദ്യത്തിനെ  അവകാശമില്ല.ഭാരതത്തിൽ മാത്രമല്ല ഇതരദേശങ്ങളിലും ഉണ്ടായിട്ടുള്ള ഗണനീയങ്ങളായ എല്ലാ മത സംസ്കാരങ്ങളും ഈ ആദ്ധ്യാത്മികലയത്തിന്റെ അടിയറവുകളിൽ വേരോടിയാണ് വളർന്നിട്ടുള്ളെന്നു നമുക്കറിവുണ്ട താനും
     സോളമന്റെ ഗാനങ്ങൾ ടാഗോസൂക്ത&ങ്ങൾ കബീർ ഗീതികൾ മുതലായവയിലും നാം ഈയൊരു ശ്രുതി കേൾക്കുകയും ഈയൊരു ലയം അനുഭവിക്കുകയും ചെയ്യുന്നുണ്ട്. എന്നുവച്ച്  ആത്മാർത്ഥതയിൽ

നിന്നുയിരെടുക്കുന്ന ശ്രീ.കുറുപ്പിന്റെ ആത്മാലാപങ്ങൾക്ക് അനുകരണാപകർഷം വരുന്നതല്ല . മാത്രമല്ല മേൽപറഞ്ഞവർ ഭക്തിപ്രേമാദികളുടെ ഉന്മാദാവസ്ഥയിലേക്ക് - മിസ്റ്റിസിസത്തിലേക്ക് - ഉയരുബോൾ നമ്മുടെ കേരളീയകവിയാകട്ടെ വ്യവസ്ഥിതങ്ങളായ രൂപപ്രതിരൂപങ്ങൾ വഴിയായി നമ്മെ ലക്ഷ്യത്തിലേക്കു നയിക്കുകയാണ് ചെയ്യുന്നത്.

(പ്രസംഗം ഇടക്കുവച്ചു നിർത്തേണ്ടിവന്നു.)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/263&oldid=169117" എന്ന താളിൽനിന്ന് ശേഖരിച്ചത്