താൾ:Sahithyavalokam 1947.pdf/250

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പി.കെ. നാരായണപിള്ള നിലാത്തിരികളെന്നോ രസഗുളികകളെന്നോ പറഞ്ഞു്, ഇത്തരം കവിതാശകലങ്ങളെ പരിഹസിക്കുകയുണ്ടായി. ഖണ്ഡകാവ്യങ്ങൾക്കു സംഭവിച്ച ഈ ആകൃതികാർശ്യത്തിനും കാലഭേദം തന്നെയാണു് ഉത്തരവാദിത്വം വഹിക്കേണ്ടതു്. ലോകം എപ്പോഴും നൂതനത്വത്തിലേയ്കു കാൽ വെക്കുവാൻ വെമ്പുകയാണു്. 'ആശയങ്ങളുടെ നവീനത്വമാണു് കാവ്യം' എന്നു ഈ തത്വത്തെ "കാർലൈൽ "കവിതയിലേക്കു പകർത്തിയിരിക്കുന്നതു നോക്കുക. പുതുമയ്ക്കുവേണ്ടി പിന്നേയും അന്വേഷണങ്ങൾ ആരംഭിച്ചു. ഉത്സാഹശാലികളായ ചില യുവജനങ്ങൾ ടാഗോർമഹാകവിയെ അനുസരിച്"മിസ്റ്റിക്ക് പ്രസ്ഥാനം "ഭാഷയിൽ അവതരിപ്പിച്ചു ഇന്നത്തെ കാവ്യകേരളത്തെ പുളകംകൊള്ളിക്കുന്ന മഹാകവി ജി. ശങ്കരക്കുറുപ്പാണു് ഇതിൽ മുഖ്യമായി പ്രവർത്തിച്ചതു്. അദ്ദേഹത്തിന്റെനേരെ അഭിപ്രായഭേദങ്ങളുടെ ഒരു കൊടുങ്കാറ്റടിക്കുകതന്നെ ചെയ്തു. എങ്കിലും ആ കൃശഗാത്രൻ കുലുങ്ങിയില്ല. അദ്ദേഹത്തെ സ്നേഹിക്കുന്ന അശക്തരായ ചില അനുകരണഭ്രമക്കാർ ഈ പ്രസ്ഥാനത്തെ ഏറക്കറെ ദുഷിപ്പിക്കാതിരുന്നില്ല. "ഇരുട്ടിലെ വെളിച്ചം" "സത്യത്തിലെ അസത്യം" ,"കിനാവിന്റെ തലയിണ" എന്നിങ്ങനെ എന്നിങ്ങനെയുള്ള വിലക്ഷണ പ്രയോഗങ്ങളുടെ വിളയാട്ടം,, മിസ്റ്റിസിസത്തേക്കാളധികം തലച്ചോറിൻറെ തകരാറിനെയല്ലേ കുറിക്കുന്നതു്.? തന്നിമിത്തം, പരസ്പര ബന്ധമില്ലാത്ത നിരർത്ഥകപദനബന്ധമാണു് മിസറ്റിസിസമെന്നുള്ള ഒരു മിധ്യാഭ്രമം ഇന്നും അവശേഷിക്കുന്നു. ഉത്തമമായ മിസ്റ്റിസിസത്തിന്റെ സ്വഭാവമറിയുവാനാഗ്രഹിക്കിക്കുന്നവരോടു് , ശങ്കരക്കറിപ്പവർകളുടെ "സൂര്യകാന്തി"യിലെ "എന്റെ വേളി" എന്ന കവിതവായിച്ചുനാക്കുവാൻ ഞാനപേക്ഷിക്കുന്നു.

ഇംഗ്ലീഷ് സാഹിത്യത്തിലെ "റിയലിസം ","സോണറ്റു്", എന്നീ പ്രസ്ഥാനഭേദങ്ങളുടെ അനുകരണങ്ങളും കൈരളിയിൽ അങ്കുരിക്കാതിരുന്നിട്ടില്ല. വിസ്തരിക്കുന്നില്ല. എങ്കി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/250&oldid=169104" എന്ന താളിൽനിന്ന് ശേഖരിച്ചത്